എറണാകുളത്ത് സിറ്റിങ് സീറ്റുകൾ നിലനിർത്തി മുന്നണികൾ

SEPTEMBER 29, 2026, 2:09 AM

 കൊച്ചി: എറണാകുളം ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നാല് വാർഡുകളിലും സിറ്റിങ് സീറ്റുകൾ അതത് മുന്നണികൾ നിലനിർത്തി. സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പായിരുന്നു ഇത്.  കൊച്ചി കോർപ്പറേഷൻ അയ്യപ്പൻകാവ് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി എ.കെ. അജിത് കുമാർ ജയിച്ചു.

  549 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് അജിത് കുമാർ വിജയിച്ചത്. കൗൺസിലർ ആയിരുന്ന ദീപക് ജോയ് എംഎൽഎ ആയതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. പുതൃക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് എട്ടാം വാർഡിൽ ‌ ട്വൻ്റി-ട്വൻ്റി സ്ഥാനാർഥി ദീനാമ്മ ജേക്കബ് വിജയിച്ചു.

96 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ജയം. ഇതോടെ പഞ്ചായത്തിൽ യുഡിഎഫ്, ട്വൻ്റി- ട്വൻ്റി കക്ഷി നില തുല്യമായി. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ട്വൻ്റി-ട്വൻ്റി അംഗം രാജി വച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

vachakam
vachakam
vachakam

 മുഖ്യമന്ത്രിയുടെ മണ്ഡലമായ വടക്കൻ പറവൂരിലെ വടക്കേക്കര പഞ്ചായത്തിലെ മാടപ്ലാതുരുത്തിലെ ഒൻപതാം വാർഡ്‌ യുഡിഎഫ് നില നിർത്തി. 140 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജോസ് കുനിയന്തേടത്ത് ജയിച്ചുകയറിയത്. പഞ്ചായത്ത്‌ ഭരിക്കുന്നത് എൽഡിഎഫ് ആണ്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam