'ഡിസ്ട്രിക്റ്റ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്'; സംസ്ഥാനത്തെ ജില്ലാ ക്രൈം ബ്രാഞ്ചുകളുടെ പേര് മാറ്റുന്നു

SEPTEMBER 29, 2026, 4:14 AM

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ ക്രൈം ബ്രാഞ്ചുകളുടെ പേര് മാറ്റുന്നു. ജില്ലാ ക്രൈംബ്രാഞ്ചുകളെ ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായാണ് പേര് മാറ്റം ഉന്നതതല യോഗം ചർച്ച ചെയ്തത്. 

ഡിസ്ട്രിക്റ്റ് ക്രൈം ഇൻവെസ്റ്റി​ഗേഷൻ യൂണിറ്റ്, ഡിസ്ട്രിക്റ്റ് ക്രൈം ഇൻവെസ്റ്റി​ഗേഷൻ വിം​ഗ് എന്നീ പേരുകള്‍ എഡിജിപിതലയോഗം ചർച്ച ചെയ്തു.തുടർന്ന്, ഡ‍ിസ്ട്രിക്റ്റ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എന്ന പേരിലേക്ക് മാറാമെന്ന് ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു.

കൂടുതൽ ഇൻസ്പെക്ടർ തസ്തികള്‍ സൃഷ്ടിച്ച് ജില്ലാ ക്രൈം ബ്രാഞ്ചുകളെ ശക്തപ്പെടുത്തുന്നതിൻെറ ഭാഗമായാണ് പേരു മാറ്റം.ജില്ലാ പൊലിസ് മേധാവിക്ക് കീഴിൽ വരുന്ന പ്രധാനപ്പെട്ട കേസുകളുടെ അന്വേഷണം നടത്തുന്ന പ്രത്യേക യൂണിറ്റാണ് ജില്ലാ ക്രൈം ബ്രാഞ്ച്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam