കോഴിക്കോട്: സമസ്തയുടെയും പോഷക സംഘടനകളുടെയും സുന്നി സ്ഥപനങ്ങളുടെയും വളർച്ചയിലും പ്രയാണത്തിലും സയ്യിദ് അലി ബാഫഖി തങ്ങൾ നൽകിയ ആത്മീയപരമായ നേതൃമികവ് എക്കാലവും സ്മരിക്കപ്പെടുന്നതാണെന്നും അതിൽ വലിയ മാതൃകകൾ ഉണ്ടെന്നും മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ് കുടുംബം നടത്തിയ പ്രാർഥനാ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
1988 മുതൽ വൈസ് പ്രസിഡന്റായും 2010 മുതൽ പ്രസിഡന്റായും മർകസിന്റെ മുഴുവൻ പദ്ധതികളിലും പരിപാടികളിലും സജീവമായി പ്രവർത്തിച്ചുവന്ന തങ്ങളോടുള്ള ആദരവ് പ്രകടിപ്പിച്ചാണ് അനുസ്മരണപ്രാർഥനാ സമ്മേളനം നടന്നത്.
ശനിയാഴ്ച വൈകുന്നേരം ഏഴിന് മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മർകസ് വൈസ് പ്രസിഡന്റ് വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദീൻ അഹ്ദൽ മുത്തനൂർ ആത്മീയ സദസ്സിന് നേതൃത്വം നൽകി.
സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ, കോടമ്പുഴ ബാവ മുസ്‌ലിയാർ, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, എൻ അലി അബ്ദുല്ല, പ്രൊഫ. എകെ അബ്ദുൽ ഹമീദ്, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, പികെഎം സഖാഫി ഇരിങ്ങല്ലൂർ, ഹുസൈൻ മുസ്‌ലിയാർ കൊടുവള്ളി, ടികെ അബ്ദുറഹ്മാൻ ബാഖവി മടവൂർ, ബഷീർ സഖാഫി കൈപ്പുറം, അബ്ദുല്ല സഖാഫി മലയമ്മ, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, ഉമറലി സഖാഫി എടപ്പുലം, അബ്ദുൽ ഗഫൂർ അസ്ഹരി, സൈനുദ്ദീൻ അഹ്‌സനി മലയമ്മ, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, ഹനീഫ് സഖാഫി ആനമങ്ങാട്, അബ്ദുലത്വീഫ് മുസ്‌ലിയാർ കുറ്റിക്കാട്ടൂർ തുടങ്ങിയവർ ഖത്മുൽ ഖുർആൻ പ്രാർഥനക്ക് നേതൃത്വം നൽകി.
അലി ബാഫഖി തങ്ങളുടെ സഹോദരന്മാരായ സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് താഹ ബാഫഖി സഖാഫി, മക്കളായ സയ്യിദ് ഇബ്‌റാഹിം ബാഫഖി, സയ്യിദ് ഹുസൈൻ ബാഫഖി, സയ്യിദ് ഇസ്മാഈൽ ബാഫഖി, സയ്യിദ് ഉമർ ബാഫഖി, സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി, സയ്യിദ് സൈൻ ബാഫഖി, സയ്യിദ് ഹാഷിം ബാഫഖി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വിവിധ ജില്ലകളിൽ നിന്നെത്തിയ സ്‌നേഹ ജനങ്ങളും മർകസ് സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാർഥികളുമായി ആയിരങ്ങൾ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
