ആലുവ: മാർ അത്തനേഷ്യസ് ട്രോഫിക്കു വേണ്ടിയുള്ള ഇരുപത്തിനാലാമത് അഖിലേന്ത്യാ ഇന്റർ സ്കൂൾ ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണ്ണമെന്റ് ആലുവ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. പ്രമുഖ ദേശീയ അത്ലറ്റായ ഒളിംപ്യൻ അലക്സ് ആന്റണി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി രക്ഷാധികാരി കൂടിയായ അഭിവന്ദ്യ മാത്യൂസ് മാർ അന്തീമോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംഘാടക സമിതിയുടെ ചെയർമാൻ എം.ഒ. ജോൺ ടൂർണ്ണമെന്റ് പതാക ഉയർത്തി.
എറണാകുളം അങ്കമാലി അതിരൂപതയുടെ എഡ്യൂക്കേഷൻ കോർപ്പറേറ്റ് മാനേജർ ഫാദർ തോമസ് നങ്ങേലിമാലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ആലുവ നഗരസഭ ചെയർപേഴ്സൺ സൈജി ജോളി, വൈസ് ചെയർമാൻ ഫാസിൽ ഹുസൈൻ, കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മിനി ബൈജു, ഫാ. എൽദോ തുരുത്തുമ്മൽ, ഫാ. തോമസ് പുതിയാ മഠം, പ്രമുഖ കാർട്ടൂണിസ്റ്റും, പ്രഭാഷകനും വാചകം ന്യൂസ് പത്രാധിപരുമായ ജോഷി ജോർജ്, എം.എൻ. സത്യദേവൻ, എം.എം.ജേക്കബ്, ചിന്നൻ റ്റി. പൈനാടത്ത്, യു.പി. ടോമി, വി.പി. ജോർജ്, ലത്തീഫ് പൂഴിത്തറ, എം.പി. സൈമൺ, എ.സി. മാത്യു, തമ്പി കല മണ്ണിൽ, എൻ.ജെ. ജേക്കബ്, ഇട്ടി മാത്യു, ഫ്രാൻസിസ് മൂത്തേടൻ, പി.എ. ജെയിംസ്, സി.പി. രാജൻ, അബു ഹാരിസ്, അബ്ദുൾ ഖാദർ ഉള്ളാളിൽ, എം.ടി.ജോളി, കലാധരൻ, എം.എം. പൗലോസ്, രഘുനാഥ് പി.ബി, അബ്ദുൾ മജീദ്, ലാൽ ബാബു എന്നിവർ സംസാരിച്ചു.
ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് ദേവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധ പൗലോസ് മാർ അത്താനാസ്യോസ് വലിയ തിരുമേനിയുടെ കബറിടത്തിൽ നിന്ന് കൊളുത്തിയെടുത്ത ദീപശിഖ ആലുവ ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾ നഗരം ചുറ്റി ഗ്രൗണ്ടിൽ എത്തിച്ചു.
തുടർന്ന് മുതിർന്ന ഫുട്ബോളർമാർ കൈമാറി, ആലുവ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന് ദേശീയ ഗെയിംസിൽ ഫുട്ബോളിൽ ചാമ്പ്യന്മാരായ കേരളം ടീമിൽ അംഗമായ ടി എൻ അഫ്നാസ് ഗ്രൗണ്ടിൽ ദീപം പ്രകാശിപ്പിച്ചു.
ഉദ്ഘാടന മത്സരത്തിൽ തിരുവനന്തപുരം ജി.വി. രാജ സ്പോർട്ട്സ് സ്കൂൾ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് കെ.പി.എം മെട്രിക് ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി ക്വാട്ടറിൽ പ്രവേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
