തിരുവനന്തപുരം: ഡിഎച്ച്എസിന്റെ വിവാദ ശബ്ദ സന്ദേശത്തിൽ മറുപടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. മാധ്യമങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ഡിഎംഒമാരോടൊ ഡിഎച്ച്എസിനോടോ ചോദിക്കാമെന്ന് കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
വിവാദമായപ്പോൾ ഡിഎച്ച്എസ് ഓഡിയോ പിൻവലിച്ചു. അതിന്റെ ആവശ്യം ഇല്ലെന്നാണ് ഞാൻ അവരോട് പറഞ്ഞത്. മരുന്ന് ക്ഷാമം ഇല്ല. ചില മരുന്നുകളിൽ കുറവുണ്ട് എന്നതാണ് വസ്തുത. 18 മരുന്നുകളുടെ കുറവുണ്ട്. അത് ഒരാഴ്ചക്കുള്ളിൽ പരിഹരിക്കും.
ഇവർ ആരും ഫോൺ എടുത്തിലെങ്കിൽ എന്നെ വിളിച്ചാൽ മതിയെന്ന് മന്ത്രി പറഞ്ഞു. ഇതിനൊക്കെ ഒരു പ്രോട്ടോകോൾ ഉണ്ട്. ഡിഎച്ച്എസിന്റെ സന്ദേശം വളരെ ശരിയാണ്.
സാധാരണക്കാരന് കിട്ടാത്ത ഏതെങ്കിലും മരുന്നുകൾ ഉണ്ടെങ്കിൽ പറഞ്ഞാൽ ശരിയാക്കാമെന്നും മന്ത്രി പറഞ്ഞു. ചില മരുന്ന് കമ്പനിക്കാരുടെ കൈയിൽ നിന്ന് മരുന്ന് വാങ്ങില്ല. 10 വർഷമായി വലിയ അഴിമതി കാണിച്ച മരുന്ന് കമ്പനിക്കാർ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
