ആറുമാസമായി ഉപയോ​ഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കാൻ കേന്ദ്രസർക്കാർ

SEPTEMBER 29, 2026, 4:53 AM

കൊച്ചി: കഴിഞ്ഞ ആറുമാസമായി റേഷൻ ഉൽപന്നങ്ങൾ കൈപ്പറ്റാത്ത കാർഡുടമകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ. തുടർച്ചയായി ആറുമാസമായി റേഷൻ വിഹിതം വാങ്ങാത്ത ഏകദേശം 1.58 കോടിയോളം ആളുകളുടെ ആനുകൂല്യങ്ങൾ ഒക്ടോബർ ഒന്നു മുതൽ മരവിപ്പിക്കാനാണ് കേന്ദ്ര നഗര-ഭക്ഷ്യ മന്ത്രാലയത്തിന്റെ നീക്കം.

കാർഡുകൾ മരവിപ്പിക്കുമെങ്കിലും ഉടൻ തന്നെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് പേരുകൾ പൂർണ്ണമായി വെട്ടിമാറ്റില്ല. പകരം, കാർഡുടമകൾക്ക് തങ്ങളുടെ അർഹതയും തിരിച്ചറിയലും തെളിയിക്കുന്നതിനായി മൂന്ന് മാസത്തെ സാവകാശം അനുവദിക്കും. ഈ സമയപരിധിക്കുള്ളിൽ താലൂക്ക്/റേഷൻ ഓഫീസുകൾ വഴി കൃത്യമായ റേഷൻ ഇ-കെ.വൈ.സി പൂർത്തിയാക്കുകയും രേഖകൾ സമർപ്പിക്കുകയും ചെയ്താൽ മരവിപ്പിച്ച നടപടി പിൻവലിച്ച് ആനുകൂല്യങ്ങൾ പുനഃസ്ഥാപിച്ചു നൽകും.

വ്യാജ റേഷൻ കാർഡുകൾ, ഡ്യൂപ്ലിക്കേറ്റ് എൻട്രികൾ, മരണപ്പെട്ടവരുടെ പേരിലുള്ള അനർഹമായ റേഷൻ വിഹിതങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കി അർഹരായ യഥാർത്ഥ ഗുണഭോക്താക്കൾക്ക് മാത്രം ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കുക എന്നതാണ് ഈ നടപടിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam