പിറവം: കടന്നൽക്കുത്തേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എറണാകുളം മണീട് ഏഴക്കരനാട് കുഴിക്കാട്ടിൽ ശാന്ത കുമാരൻ (60) ആണ് മരിച്ചത്. ശാന്തക്ക് ശനിയാഴ്ച ഉച്ചയോടെ രാമമംഗലം കിഴുമുറി ഉള്ളലിക്കുന്ന് ഭാഗത്തുവച്ചാണ് കടന്നൽക്കുത്തേറ്റത്.
ഉടൻ തന്നെ ശാന്തയെ ആദ്യം രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും പിന്നീട് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി വൈകിയാണ് മരണം സംഭവിച്ചത്. ഭർത്താവ്: കുമാരൻകുട്ടി. മക്കൾ: ശ്യാം (ഡ്രൈവർ, മണീട് ഗ്രാമപഞ്ചായത്ത്), ശ്യാമ. മരുമക്കൾ: നീതു, അരുൺ.
കടന്നൽ കുത്തേറ്റാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
കടന്നൽ കുത്തേറ്റാൽ ഉടൻ തന്നെ കുത്തേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ഐസ് വെച്ച് നീരും വേദനയും കുറയ്ക്കാൻ ശ്രമിക്കണം. : കുത്തേറ്റ ഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെട്ടാൽ ചൊറിയാൻ പാടില്ല, ഇത് കൂടുതൽ അണുബാധയ്ക്ക് കാരണമാകും.കടന്നൽ കുത്തേറ്റയാൾക്ക് ശ്വാസംമുട്ടൽ, തലകറക്കം, ചുണ്ടുകളിലോ നാക്കിലോ നീരു വരുക തുടങ്ങിയ അലർജി ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ തന്നെ [അപകടാവസ്ഥ തിരിച്ചറിഞ്ഞ് ആശുപത്രിയിൽ എത്തിക്കുക].ഒന്നിൽ കൂടുതൽ തവണ കുത്തേറ്റാൽ (പ്രത്യേകിച്ച് കുട്ടികൾക്ക്) അല്ലെങ്കിൽ വായുടെ ഉള്ളിലാണ് കുത്തേറ്റതെങ്കിൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
