തിരുവനന്തപുരം: സംസ്ഥാന സർക്കാർ മാസപ്പടി കേസിന്റെ തുടർനടപടികളുമായി ബന്ധപ്പെട്ട് നിർണായക നീക്കങ്ങളിലേക്ക് കടക്കുന്നുവെന്ന് റിപ്പോർട്ട്.
കേസിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുമോ എന്നതടക്കമുള്ള രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയമായതിനാൽ വളരെ കരുതലോടെയാണ് സർക്കാരിന്റെ നീക്കം.
മാസപ്പടി വിഷയത്തിൽ പൊലീസിന്റെ നിലപാട് വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് ഡിജിപി കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലത്തിന് കൈമാറിയിരുന്നു.
കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി അഡ്വക്കേറ്റ് ജനറലിൽ നിന്നും നിയമോപദേശം തേടി. കേസിന്റെ അന്വേഷണം സംസ്ഥാന വിജിലൻസിനെ ഏൽപ്പിക്കണമെന്ന നിലപാടിലാണ് സംസ്ഥാന പൊലീസ് മേധാവി ഉള്ളത്.
നിയമപരമായി തിരിച്ചടികൾ ഉണ്ടാകാതിരിക്കാൻ, എജിയിൽ നിന്നും വ്യക്തമായ നിയമോപദേശം ലഭിച്ച ശേഷം മാത്രം അന്തിമ തീരുമാനവും തുടർനടപടികളും സ്വീകരിച്ചാൽ മതിയെന്നാണ് ആഭ്യന്തരവകുപ്പ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
