മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവം: അശ്വന്ത് കോക്കിനെതിരെ കേസെടുത്തു

SEPTEMBER 28, 2026, 9:06 PM

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ പൊലീസ് കേസെടുത്തു. 

തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ എരഞ്ഞിപ്പാലത്തുവെച്ചായിരുന്നു അപകടമുണ്ടായത്. അശ്വന്ത് ഓടിച്ച ഥാർ ജീപ്പ് നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ രണ്ട് ഇരുചക്രവാഹനങ്ങളിലും ഥാർ ഇടിച്ചു. അപടകമുണ്ടാക്കിയ ശേഷം വാഹനം ഓടിച്ചുപോകുകയാണ് അശ്വന്ത് കോക്ക് ചെയ്തത്. ട്രാഫിക് പൊലീസിന്റെ സഹായത്തോടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്.  അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശ്വന്ത് കോക്കിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

 നടക്കാവ് പൊലീസാണ് കേസെടുത്തത്. മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

vachakam
vachakam
vachakam

 പൊലീസ് എത്തി വാഹനത്തിൽ നിന്നിറക്കിയപ്പോൾ ലക്കുകെട്ട നിലയിലായിരുന്നു അശ്വന്ത്. ഇതിന് ശേഷം അശ്വന്തിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. വൈദ്യപരിശോധനയിൽ അശ്വന്ത് കോക്ക് മദ്യപിച്ചെന്ന് വ്യക്തമായിരുന്നു. സംഭവത്തിന് പിന്നാലെ അപകടമുണ്ടായ വാഹനത്തിന്റെ ഉടമകൾ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.  


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam