ആഭ്യന്തര വിഷയങ്ങളിലേക്ക് ശ്രദ്ധമാറ്റി ട്രംപ്: ആദ്യ പ്രചാരണ യാത്രയ്ക്കായി കെന്റിക്കിയിലെത്തി

MARCH 11, 2026, 5:10 AM

ഹെബ്രോൺ (കെന്റക്കി): ഇറാൻ യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കം ആരംഭിച്ചതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ പ്രചാരണ യാത്രയ്ക്കായി കെന്റിക്കിയിലെത്തി.  നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ സാമ്പത്തിക ആശങ്കകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം കെന്റക്കിയിലെത്തിയത്.

ഇറാൻ യുദ്ധത്തെത്തുടർന്ന് അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നത് ട്രംപിന് വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കെന്റക്കിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗാലന് ശരാശരി 61 സെന്റ് വർദ്ധിച്ചതായി എ.എ.എ  റിപ്പോർട്ട് ചെയ്യുന്നു.

vachakam
vachakam
vachakam

എന്നാൽ, "ഇറാനിലെ ആണവ ഭീഷണി ഇല്ലാതാകുമ്പോൾ എണ്ണവില വേഗത്തിൽ താഴുമെന്നും, അതിനായി നൽകേണ്ട ചെറിയൊരു വില മാത്രമാണിതെന്നുമാണ്" ട്രംപ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.

ട്രംപിന്റെ നയങ്ങളെ പരസ്യമായി വിമർശിക്കുന്ന റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസിയുടെ മണ്ഡലത്തിലാണ് പ്രസിഡന്റ് സന്ദർശനം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. യുദ്ധത്തോടുള്ള മാസിയുടെ വിയോജിപ്പും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ മാസിയെ പരാജയപ്പെടുത്താൻ മുൻ നേവി സീൽ ഉദ്യോഗസ്ഥനായ എഡ് ഗാൽറൈനെ ട്രംപ് പിന്തുണച്ചു കഴിഞ്ഞു. അവിശ്വസനീയനായ വ്യക്തി എന്നാണ് മാസിയെ ട്രംപ് വിശേഷിപ്പിച്ചത്.

കെന്റക്കിയിലെയും ഒഹായോയിലെയും പ്രസംഗങ്ങളിൽ, കുറിപ്പടി മരുന്നുകളുടെ വില കുറയ്ക്കാനുള്ള തന്റെ ശ്രമങ്ങളെക്കുറിച്ചാകും ട്രംപ് പ്രധാനമായും സംസാരിക്കുക. ജീവിതച്ചെലവ് വർദ്ധിക്കുന്നതിൽ വോട്ടർമാർക്കിടയിലുള്ള അതൃപ്തി കുറയ്ക്കാൻ ഇത്തരം വാഗ്ദാനങ്ങളിലൂടെ സാധിക്കുമെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതീക്ഷ. എന്നാൽ, വിദേശനയങ്ങളും യുദ്ധസാഹചര്യവും ട്രംപിന്റെ സാമ്പത്തിക സന്ദേശങ്ങളെ നിഴലിലാക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam