അമേരിക്കയിലെ ആദ്യ മലയാളി സന്യാസിനി സംഗമം കൂട്ടായ്മയുടെ പുതുചരിത്രം രചിച്ച് ഷിക്കാഗോയിൽ സമാപിച്ചു

APRIL 20, 2026, 4:35 AM

ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ സ്ഥാപനം, അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലി എന്നിവയുടെ ഭാഗമായി, അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്‌സിന്റെയും സംഗമം ഷിക്കാഗോയിലെ ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ  സമാപിച്ചു.

ഏപ്രിൽ 17-ാം തിയതി വെള്ളിയാഴ്ച നടന്ന ഉദ്ഘാടന സമ്മേളനം നിരവധി വൈദിക മേലധ്യക്ഷന്മാരുടെയും 28ൽ പരം സന്യാസിനി സമൂഹങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ അമേരിക്കയിലെ ബിസെൻന്റൻെ കത്തോലിക്കാ രൂപതയുടെ ബിഷപ്പ് റോബർട്ട് പിപ്റ്റ ഉദ്ഘാടനം ചെയ്തു.


vachakam
vachakam
vachakam

വെള്ളിയാഴ്ച നടന്ന സെമിനാറിന് സ്പ്രിംഗ്ഫീൽഡിലെ ബിഷപ്പ് അഭിവന്ദ്യ തോമസ് പാപ്രോക്കി നേതൃത്വം നൽകി. വൈകുന്നേരം അർപ്പിക്കപ്പെട്ട സമൂഹബലിയിൽ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് മുഖ്യ കാർമ്മികനായിരുന്നു. ബിഷപ്പ് റോബർട്ട് പിപ്റ്റ വചനസന്ദേശം നൽകി. അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവും നിരവധി വൈദികരും സഹകാർമ്മികരായി. തുടർന്ന് മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ സംഗമത്തിൽ പങ്കെടുത്ത 250ൽ പരം സന്യാസിനികളെ ആദരിച്ച് പ്രദക്ഷിണമായി സമ്മേളന നഗരിയിലേക്ക് ആനയിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനം ബിഷപ്പ് റോബർട്ട് പിപ്റ്റ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ജോയി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ജൂബിലേറിയൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, വാഷിംഗ്ടൺ വൈറ്റ് ഹൗസ് ഫെയ്ത് ഓഫീസിലെ മതാന്തര ബന്ധങ്ങളിലെ ലൈസൺ ഓഫീസറും മലങ്കര ഓർത്തഡോക്‌സ് സഭാംഗവുമായ റവ. ഫാ. അലക്‌സാണ്ടർ കുര്യൻ, ഡൊമിനിക്കൻ സന്യാസിനി റവ. സി. അമേലിയ, സി. ആനി സെറീൻ എന്നിവർ അനുഗ്രഹ പ്രസംഗങ്ങൾ നടത്തി.


vachakam
vachakam
vachakam

ഈ സംഗമത്തിന് നേതൃത്വം നൽകിയവരെയും സാമ്പത്തിക സഹായം നൽകിയവരെയും ആദരിച്ച ചടങ്ങിന് സേക്രഡ് ഹാർട്ട് ക്‌നാനായ ഫൊറോനാ വികാരി ഫാ. അബ്രാഹം കളരിക്കൽ നേതൃത്വം നൽകി. ഷിക്കാഗോ സീറോമലബാർ രൂപതയുടെ വികാരി ജനറാളുമാരായ ഫാ. തോമസ് മുളവനാൽ, ഫാ. ജോൺ മേലപ്പുറം, ഫാ. തോമസ് കടുകപ്പള്ളിൽ, രൂപതാ ചാൻസലർ ഫാ. ജോൺസൺ കോവൂർ പുത്തൻപുരയിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, സി. ലിസ ആഞ്ജലിക്കൽ എന്നിവർ പങ്കെടുത്തു.

സമ്മേളനത്തിന്റെ ചെയർപേഴ്‌സണും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ സ്വാഗതവും ജനറൽ കോഓർഡിനേറ്റർ ടോണി പുല്ലാപ്പള്ളി നന്ദിയും രേഖപ്പെടുത്തി. എലൈൻ ഒറ്റത്തെക്കൽ എം.സി. ആയി പ്രവർത്തിച്ചു. തുടർന്ന് ചിക്കാഗോ കത്തീഡ്രൽ, സെന്റ് മേരീസ്, സേക്രഡ് ഹാർട്ട് ഇടവകകളിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച കലാസന്ധ്യ ഏറെ പ്രശംസ നേടി. നിയ ചെള്ളക്കണ്ടത്തിൽ, ഡെന്നി പുല്ലാപ്പള്ളിൽ എന്നിവർ കലാപരിപാടികളുടെ കോഓർഡിനേറ്റർ ആയിരുന്നു. നിയ ചെള്ളകണ്ടത്തിൽ കലാപരിപാടികളുടെ എംസി ആയി പ്രവർത്തിച്ചു.


vachakam
vachakam
vachakam

ശനിയാഴ്ച രാവിലെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൃതജ്ഞതാബലി അർപ്പിച്ചു. യു.എസ്. ഗവൺമെന്റിൽ സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസറായി സേവനം ചെയ്യുന്ന റവ. ഫാ. അലക്‌സാണ്ടർ കുര്യനും ഡൊമിനിക്കൻ സന്യാസിനിയായ സി. അമേലിയ ഹൂളറും സെമിനാറുകൾ നയിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന് ജൂബിലി മംഗളങ്ങൾ അർപ്പിച്ചു. മാർ ജോയി ആലപ്പാട്ട്, റവ. ഫാ. അലക്‌സാണ്ടർ കുര്യൻ, സി. അമേലിയ, ഫാ. ജോൺ മേലപ്പുറം, ഫാ. തോമസ് മുളവനാൽ, ഫാ. അബ്രാഹം കളരിക്കൽ, സി. ലിസ ആഞ്ജലിക്കൽ എന്നിവർ പങ്കെടുത്തു.

അമേരിക്കയിൽ ആദ്യമായി സംഘടിപ്പിച്ച ഈ സന്യാസിനി സംഗമത്തിൽ പങ്കെടുത്ത എല്ലാ സിസ്റ്റേഴ്‌സും ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മടങ്ങിയത്. ബെൻസെൻവിൽ ക്‌നാനായ ഫൊറാന ഇടവകയിൽ വച്ച് നടത്തിയ ഈ സംഗമം കൂട്ടായ്മയുടേയും കൃത്യമായ മുന്നൊരുക്കങ്ങളുടേയും ഏകോപനത്തിന്റെയും ആതിഥ്യ മര്യാദയുടെയും വിവിധ ഇടവകകളുടെ സഹകരണത്തിന്റെയും അപൂർവമായ പുതുചരിത്രം രചിച്ചുകൊണ്ട് ശനിയാഴ്ച വൈകുന്നേരം സമാപിച്ചു.

റോയി ചേലമലയിൽ


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam