അഭ്യൂഹങ്ങൾക്കിടെ സ്വന്തമായി വാട്സാപ് മീഡിയ ഗ്രൂപ്പ് തുടങ്ങി ജി. സുധാകരൻ

MARCH 11, 2026, 3:45 AM

ആലപ്പുഴ: സ്വതന്ത്ര സ്ഥാനാർഥിയായി അമ്പലപ്പുഴയിൽ മത്സരിക്കുമോയെന്ന അഭ്യൂഹങ്ങൾക്കിടെ മുൻ മന്ത്രി ജി. സുധാകരൻ സ്വന്തമായി വാട്സാപ് മീഡിയ ഗ്രൂപ്പ് ആരംഭിച്ചതായി റിപ്പോർട്ട്. പാർട്ടി അംഗത്വം പുതുക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചതിനെ തുടർന്ന് വലിയ ചർച്ചകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മാധ്യമപ്രവർത്തകരെയടക്കം ഉൾപ്പെടുത്തി പുതിയ വാട്സാപ് ഗ്രൂപ്പ് തുടങ്ങിയത്.

പാർട്ടി അംഗത്വ ഫോറം പൂരിപ്പിച്ച് നൽകില്ലെന്ന നിലപാട് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ ഫോണിൽ വിളിച്ചപ്പോഴും ആവർത്തിച്ചതായും സുധാകരൻ വ്യക്തമാക്കി. തന്നെ പാർട്ടിയിൽ അവഗണിച്ചുവെന്ന വേദനയും അദ്ദേഹം പങ്കുവച്ചു. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് എത്തിയ ശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചിട്ടില്ലെന്നും പൊതുപരിപാടികളിൽ പോലും തനിക്ക് അവസരം നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്ന് പറഞ്ഞതായി സുധാകരൻ ആരോപിച്ചു. പാർട്ടി സെക്രട്ടറി തങ്ങളെ പരിഹസിച്ച് ചിരിച്ചപ്പോഴും ആരും തിരുത്തിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

vachakam
vachakam
vachakam

അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക പരിപാടിക്കുപോലും ക്ഷണക്കത്ത് നൽകിയില്ലെന്നും സുധാകരൻ ആരോപിച്ചു. എങ്കിലും പാർട്ടിയുടെ ആശയാദർശങ്ങളിൽ ജനങ്ങളോടൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam