തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ക്കു പിന്നാലെയാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
ഗുരുതരമായ ആരോപണങ്ങൾക്ക് പിന്നാലെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാതെ പത്തനംതിട്ടയിൽ വീട്ടിൽ തന്നെയായിരുന്നു അദ്ദേഹം.
സസ്പെൻഷന് പിന്നാലെ ആദ്യം ചേരുന്ന നിയമസഭാ സമ്മേളനമായിരുന്നു ഇന്ന്. രാഹുൽ പൊതു ഇടങ്ങളിൽ സജീവമാകാനായി തെരഞ്ഞെടുത്ത റീ എൻട്രി ഡേയും ഇന്നായിരുന്നു എന്നത് ശ്രദ്ധേയമാണ്.
യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനൊപ്പമാണ് രാഹുൽ സഭയിലെത്തിയത്. സിപിഎം ബന്ധം അവസാനിപ്പിച്ചതിനുശേഷം പി.വി.അൻവറിനു നൽകിയ സീറ്റാണ് ഇപ്പോൾ രാഹുലിന് നൽകിയിരിക്കുന്നത്.
സഭയിൽ യുഡിഎഫ് ബ്ലോക്ക് തീർന്നതിനുശേഷം വരുന്ന അടുത്ത സീറ്റാണിത്. പുറകിലെ നിരയായതിനാൽ രാഹുൽ ഒറ്റയ്ക്കാണ് ഇരിക്കേണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്