മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമല പ്രദേശവാസികളെ ഭീതിയിലാഴ്ത്തി മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി.
നാട്ടുകാർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു. പുലർച്ചെ മൂന്ന് മണിയോടെയാണ് പുലിയിറങ്ങിയത്.
പുലിയെ പിടിക്കാൻ സമീപത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുലി കൂട്ടിലായിട്ടില്ല. പ്രദേശത്ത് വന്യജീവി ശല്യം വളരെ കൂടുതലാണ്.
നടന്നു വന്ന പുലി അല്പനേരം ഒരു സ്ഥലത്ത് നിന്ന ശേഷം നടന്നു പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്