ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ സെപ്തം. 18 മുതൽ, ഡോ.ജോർജ് ചെറിയാൻ തിരുവചന സന്ദേശം നൽകും

SEPTEMBER 14, 2025, 10:54 PM

ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ സെപ്തം. 18,19,20 (വ്യാഴം,വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടും.
ട്രിനിറ്റി ദേവാലയത്തിൽ (5810, Almeda Genoa Rd, Houston , TX 77048) വച്ച് നടത്തപെടുന്ന കൺവെൻഷൻ യോഗങ്ങൾ ഇടവക ഗായകസംഘത്തിന്റെ ഗാനശുഷ്രയോടുകൂടി വൈകുന്നേരം 7 മണിയ്ക്ക് ആരംഭിയ്ക്കും.

പ്രമുഖ ദൈവശാസ്ത്ര ചിന്തകനും, കൺവെൻഷൻ പ്രസംഗകനും, മിഷൻസ് ഇന്ത്യ സ്ഥാപകനും ചെയർമാനുമായ ഡോ. ജോർജ് ചെറിയാൻ (തിരുവല്ല) ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നൽകും.

കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സന്തോഷപൂർവം ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് റവ. ജിജു .എം. ജേക്കബ് (വികാരി) 832-898-8699, റവ.ജീവൻ ജോൺ (അസി. വികാരി) 713-408-7394, ജോൺ കുരുവിള (വൈസ് പ്രസിഡന്റ്) 281-615-7603, എബ്രഹാം ഇടിക്കുള  (സെക്രട്ടറി) 713-614-9381, ബാബു റ്റി. ജോർജ് (ട്രഷറർ) 281-723-1606

ജീമോൻ റാന്നി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam