സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഇടവകയുടെ പുനഃപ്രതിഷ്ഠയും കൽക്കുരിശ് കൂദാശയും
ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലിക്കയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ ഹൃസ്വ സന്ദർശനത്തിനായി ഹൂസ്റ്റണിൽ എത്തുന്നു.
കരുണയുടെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രവാചകനായ പരിശുദ്ധ ബാവ തിരുമേനി സെപ്തംബർ 20, 21 (ശനി, ഞായർ) തീയതികളിൽ ഹൂസ്റ്റണിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
സെപ്തംബർ 20, 21 തീയതികളിൽ അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിൽ കീഴിലുള്ള ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് (St. Peters and St,Pauls) ഇടവകയുടെ വി.മദ്ബഹായുടെ പുനഃ പ്രതിഷ്ഠയും കൽക്കുരിശ് കൂദാശയും കാതോലിക്ക ബാവ പൂർത്തീകരിക്കും. അന്നേ ദിവസങ്ങളിൽ നടക്കുന്ന വിവിധ പരിപാടികളിൽ ഭദ്രാസന മെത്രാപോലിത്ത അഭി. ഡോ. തോമസ് മാർ ഈ വാനിയോസ്, കോർ എപ്പിസ്‌കൊപ്പാമാർ, വന്ദ്യ വൈദികർ എന്നിവർ സഹകാർമ്മികരായിരിക്കും.
20 നു വൈകിട്ട് ദേവാലയത്തിൽ എത്തിചേരുന്ന പരി.പിതാവിനെ വൈദികരും ഇടവക ജനങ്ങളും ചേർന്ന് ഭക്തി ആദരവോടെ സ്വീകരിക്കും. തുടർന്ന് കൽക്കുരിശിന്റെ കൂദാശയും സന്ധ്യാ നമസ്‌കാരവും വി.മദ്ബഹായുടെ പുനഃപ്രതിഷ്ഠയും പൂർത്തിയാക്കും. തുടർന്ന് പൊതുസമ്മേളനവും നടത്തപ്പെടും.
21ന് ഞായറാഴ്ച രാവിലെ 8 മണിയ്ക്ക് പ്രഭാത നമസ്‌കാരവും പ്രാർത്ഥനയും അതിനെ തുടർന്ന് വി.കുർബാനയും പരി. കാതോലിക്ക ബാവ മുഖ്യ കാർമികത്വം നിർവഹിക്കും. ദേവാലയത്തിലേക്ക് ആദ്യമായി എഴുന്നെള്ളുന്ന പരി.പിതാവിന്റെ സ്വീകരണം അനുഗ്രഹപൂർണമാക്കാൻ ഇടവക വികാരി ഫാ. ജോർജ് സജീവ് മാത്യു, ഇടവക ട്രസ്റ്റി ഷിജിൻ തോമസ്, സെക്രട്ടറി ബിജു തങ്കച്ചൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, കൺസ്ട്രക്ഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്