പത്തനംതിട്ട: കോയിപ്രത്ത് യുവാക്കളെ ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ പേര്‍ ദമ്പതികളുടെ ക്രൂരമര്‍ദനത്തിനിരായെന്ന് സൂചന.
ഹണിട്രാപ്പിൽ കുടുക്കി വീട്ടിലെത്തിച്ചു മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ യുവദമ്പതികൾ നടത്തിയത് ക്രൂര പീഡനമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
യുവാക്കളുടെ ജനനേന്ദ്രിയത്തിൽ 23 സ്റ്റേപ്ലർ പിൻ അടിച്ചത് രശ്മിയാണ്. രശ്മിയുടെ ഫോണിൽ മര്‍ദനത്തിന്‍റെതടക്കം അഞ്ച് വീഡിയോ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. രശ്മിയും ആലപ്പുഴ സ്വദേശിയും വിവസ്ത്രരായി നിൽക്കുന്ന ദൃശ്യങ്ങളും റാന്നി സ്വദേശിയെ കെട്ടിത്തൂക്കി മര്‍ദിക്കുന്നതും ഫോണിലുണ്ട്.
അതേസമയം കേസിൽ കൂടുതൽ ഇരകളുണ്ടെന്ന സംശയത്തിലാണ് പൊലീസ്. ഫോണുകളടക്കം പരിശോധിച്ചുള്ള അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച സംശയം അന്വേഷണ സംഘത്തിന് ബലപ്പെട്ടത്.
എന്നാൽ ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണവും ശാസ്ത്രീയ പരിശോധനയും ആവശ്യമാണ്. മുഖ്യപ്രതിയായ ജയേഷിന്‍റെ ഫോണിലെ രഹസ്യഫോള്‍ഡര്‍ തുറക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൂടുതൽ ഇരകളുടെ ദൃശ്യങ്ങള്‍ ഫോണിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്