പാലക്കാട്: ബിജെപിയ്ക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് എത്തിയാൽ തടയുമെന്ന് ഡിവൈഎഫ്ഐയും വ്യക്തമാക്കി. ദേഹോപദ്രവം ഏൽപ്പിക്കാതെയുള്ള സമരമായിരിക്കും കാണാൻ പോകുന്നത്.
പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ അധ്യക്ഷൻ ആർ ജയദേവൻ വ്യക്തമാക്കി.
രാഹുലിനൊപ്പം ഇന്ന് നിയമസഭയിൽ എത്തിയത് യൂത്ത് കോൺഗ്രസിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ്.
കോൺഗ്രസ് ഒരേസമയം ഇരയോടൊപ്പം എന്ന് പറയുകയും രാഹുലിനൊപ്പം നിലയുറപ്പിക്കുകയും ചെയ്യുകയാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
മലമ്പുഴയിലെ കാനായി കുഞ്ഞിരാമന്റെ പ്രസിദ്ധമായ ശിൽപമായ യക്ഷിക്ക് വാട്സാപ്പ് ഉണ്ടെങ്കിൽ രാഹുൽ അവിടെയും മെസേജ് അയച്ചേനെയെന്നും ഡിവൈഎഫ്ഐ പരിഹസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്