'തനിക്കെതിരെ വ്യക്തിപരമായി സൈബർ ആക്രമണം നടത്തുന്നു'; കോൺഗ്രസിനെതിരെ എൻ.എം. വിജയൻ്റെ മരുമകൾ പത്മജ

SEPTEMBER 15, 2025, 4:45 AM

വയനാട്: കോൺഗ്രസിനെതിരെ എൻ.എം. വിജയൻ്റെ മരുമകൾ പത്മജ വീണ്ടും രം​ഗത്ത്. പിതാവ് പാർട്ടിക്ക് വേണ്ടി ഉണ്ടാക്കിയ ബാധ്യത തങ്ങളുടെ തലയ്ക്കിടുകയാണ് കോൺഗ്രസെന്നാണ് പത്മജ വ്യക്തമാക്കിയത്. 

അതേസമയം അച്ഛൻ എഴുതിയ കത്ത് വ്യാജമല്ല. ബത്തേരി അർബൻ ബാങ്കിൻ്റെ ഭാഗത്തുനിന്ന് തിരിച്ചടവ് ഭീഷണിയുണ്ട് എന്ന് എവിടെയും പറഞ്ഞിട്ടില്ല. ജൂൺ 30ന് ഉള്ളിൽ ആധാരം എടുത്തു തരാം എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് ഉറപ്പു നൽകിയതെന്നും പത്മജ കൂട്ടിച്ചേർത്തു.

"2007 കാലഘട്ടത്തിൽ എൻ.എം. വിജയൻ എടുത്ത ലോൺ ബിസിനസ് ആവശ്യങ്ങൾക്കല്ല ഉപയോഗിച്ചത്. പാർട്ടി ആവശ്യങ്ങൾക്ക് വേണ്ടിയാണ്. തനിക്കെതിരെ വ്യക്തിപരമായി സൈബർ ആക്രമണം നടത്തുന്നു. കോൺഗ്രസ് നേതാക്കളാണ് സൈബർ ആക്രമണം നടത്തുന്നത്. ഡിസിസി തലത്തിലെ നേതാക്കളാണ് അധിക്ഷേപിക്കുന്നത്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും" എന്നും പത്മജ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam