കൊൽക്കത്ത : ഇരുപതു ദിവസം മുമ്പ് വിവാഹിതനായ യുവാവ് രൂക്ഷമായ വാക്കുതർക്കത്തെ തുടർന്ന് ഭാര്യാപിതാവിനെ കൊലപ്പെടുത്തി.കൊൽക്കത്ത ഗോൾഫ് ഗ്രീനിലുള്ള വീട്ടിൽവെച്ച് എഴുപത്തഞ്ചുകാരനായ ഭാര്യാപിതാവിനെയാണ് മുപ്പത് വയസുള്ള സഞ്ജിത് ദാസ് കൊലപ്പെടുത്തിയത്.അറസ്റ്റിലായ സഞ്ജിത് ദാസ് 20 ദിവസം മുമ്പാണ് സൗമശ്രീയെ വിവാഹം കഴിച്ചതെന്ന് പോലിസ് പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സഞ്ജിത്തും ഭാര്യാപിതാവ് സാമിക് കിഷോർ ഗുപ്തയും മകളും തമ്മിൽ വാക്കുതർക്കം ആരംഭിക്കുന്നത്.വഴക്കിനിടെ കോപാകുലനായ സഞ്ജിത് ദാസ് ഗുപ്തയെ കട്ടിലിൽനിന്ന് വലിച്ചിറക്കി കോണിപ്പടിയിലൂടെ താഴേക്ക് തള്ളിയിടുകയായിരുന്നു.ആദ്യത്തെ വീഴ്ചയ്ക്ക് ശേഷം ഗുപ്തയെ തിരികെ കട്ടിലിൽ കിടത്തിയെന്നും വീണ്ടും എടുത്തുയർത്തി കോണിപ്പടിയിലെ ലാൻഡിങ്ങിലേക്ക് തള്ളിയിട്ടെന്നും പോലിസ് പറയുന്നു.തുടർന്ന് ദമ്പതിമാർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
ഗുപ്തയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.പിറ്റേന്നു രാവിലെ അയൽവാസിയാണ് കോണിപ്പടിയുടെ ലാൻഡിങ്ങിൽ ഗുപ്തയുടെ മൃതദേഹം കണ്ടെത്തിയത്. അയാൾ വിവരം ഗുപ്തയുടെ ഭാര്യയെ അറിയിച്ചു. ഗുപ്തയുടെ ഭാര്യ ജയശ്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.
കൊല്ലപ്പെട്ടയാളുടെ മകൻ സുജോയ് ഗുപ്തയെ ഒന്നാം നിലയിലെ മുറിയിലെ കട്ടിലിനടിയിൽനിന്ന് അബോധാവസ്ഥയിൽ കണ്ടെത്തി. അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോധം നഷ്ടപ്പെടാനുണ്ടായ കാരണം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്