ചൈനീസ് ഭീഷണിക്ക് ചെക്ക് ! ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട് നിർമിക്കാൻ ഇന്ത്യ

SEPTEMBER 15, 2025, 4:00 AM

അരുണാചൽ പ്രദേശ്: ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട് നിർമ്മിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു. അരുണാചൽ പ്രദേശിലെ ദിബാങ്ങിലാണ് പുതിയ അണക്കെട്ട് നിർമ്മിക്കുക. ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന അണക്കെട്ട് രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഭീഷണിയാണ്. ഈ സാഹചര്യം മറികടക്കുന്നതിനാണ് പുതിയ അണക്കെട്ട് നിർമ്മിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ടിബറ്റിൽ ബ്രഹ്മപുത്രയ്ക്ക് കുറുകെ ഒരു ഭീമൻ അണക്കെട്ട് നിർമ്മിക്കുമെന്ന് ചൈന കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. 2880 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഈ അണക്കെട്ട്. പദ്ധതിയുടെ തറക്കല്ലിടൽ കഴിഞ്ഞ വർഷമാണ് നടന്നതെങ്കിലും പിന്നീട് പണികൾ മന്ദഗതിയിലായി.

നദിക്കു കുറുകെ ചൈന നിർമിക്കുന്ന അണക്കെട്ട് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കടുത്ത ഭീഷണിയാണ്. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടാൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകും.

vachakam
vachakam
vachakam

ഇത് കണക്കാക്കിയാണ് മറ്റൊരു അണക്കെട്ടുകൊണ്ട് പ്രതിരോധിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നത്. ചൈനയുടെ ഭാഗത്തു നിന്നും തുറന്നുവിടുന്ന അധികജലം തടഞ്ഞു നിർത്തി നദിയിലേക്ക് നിയന്ത്രിതമായി ഒഴുക്കിവിടാനാണ് നീക്കം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam