ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ് സംഘടിപ്പിച്ച മാധ്യമ വിചാരണ ഏറെ ശ്രദ്ധേയമായി

SEPTEMBER 16, 2025, 1:51 AM

ഗാർലാൻഡ് (ഡാളസ്): ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാധ്യമ വിചാരണ ഏറെ ശ്രദ്ധേയമായി. സെപ്തംബർ 14 ഞായറാഴ്ച വൈകിട്ട് 5 ന് ഗാർലൻഡിലുള്ള കേരള അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച സംവാദത്തിൽ മാധ്യമ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പേർ സജീവമായി പങ്കെടുത്തു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ മാധ്യമ സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു.

ഇന്നത്തെ സമൂഹത്തിൽ അത്യന്താപേക്ഷിതവും ചർച്ചചെയ്യപ്പെടേണ്ടതുമായ ഒരു വിഷയമാണ് ഇന്നത്തെ 'മാധ്യമ പ്രവർത്തനം ഇങ്ങനെ ആയാൽ എങ്ങനെ' എന്നത് എന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ മാളിയേക്കൽ ഓർപ്പിച്ചു. ഒരു ജനാധിപത്യ സംവിധാനത്തിൽ 'മാധ്യമം' നാലാമത്തെ തൂണാണ് എന്ന് നമ്മൾ ഏറെക്കാലമായി കേട്ടുപോരുകയാണ്. എന്നാൽ ഇന്നത്തെ മാധ്യമം അതിന്റെ കർത്തവ്യങ്ങൾ എത്രമാത്രം അനുഷ്ഠിക്കുന്നു എന്ന് നമുക്ക് ചോദിക്കേണ്ടിയിരിക്കുന്നു, അദ്ദേഹം പറഞ്ഞു.

'സത്യത്തിന്റെയും ജനാധിപത്യത്തിന്റെയും ശബ്ദം' എന്ന നിലയിലായിരുന്നു മാധ്യമങ്ങൾ എപ്പോഴും. പക്ഷേ ഇന്ന്, ആ ശബ്ദം പലപ്പോഴും രാഷ്ട്രീയ പാർട്ടികൾക്കും, മാധ്യമ മുതലാളികൾക്കും അടിയറവ് പറഞ്ഞിരിക്കുന്ന അന്തരീക്ഷം സംജാതമായിരിക്കുന്നതായി സമ്മേളനം വിലയിരുത്തി. ഒബ്ജക്റ്റിവിറ്റി ഇല്ലായ്മയും, സെൻസഷണലിസവും ജനങ്ങളിലേക്ക് തെറ്റായ വിവരങ്ങൾ പകരപ്പെടുന്നതിനും, ഭീതിയും ഉത്കണ്ഠയും വളർത്തുവാനും മാത്രമേ ഉപകരിക്കുന്നുള്ളൂ. കൃത്യതയേക്കാൾ വേഗതയ്ക്ക് കൊടുക്കുന്ന പ്രാധാന്യം അർദ്ധസത്യങ്ങളായ വാർത്തകൾ പ്രചരിക്കപ്പെടുന്നതിന് കാരണം ആകുന്നു.

vachakam
vachakam
vachakam

വ്യക്തിപരവും, രാഷ്ട്രീയ പ്രേരിതവുമായ അജൻഡകളെ വാർത്താ അവതരണത്തിൽ തള്ളികയറ്റി സമൂഹത്തിൽ വിഭജനം സൃഷ്ടിക്കുന്ന പ്രവണത ദോഷകരമാണെന്നും യോഗം ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയുടെ വളർച്ചയും, പ്രചരണവും വിപ്ലവകരമായ നല്ല മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, അതിനൊപ്പം വലിയൊരു വെല്ലുവിളിയുമാണ്. കുറിക്കപ്പെടുന്നതും, പങ്കുവെയ്ക്ക പെടുന്നതുമായ വാർത്തയുടേയും, വിവരത്തിന്റെയും സത്യസന്ധത പരിശോധിക്കപ്പെടുന്നില്ല.

അങ്ങനെ വ്യാജ വാർത്തകൾ (fake news) ഒരു സാമൂഹിക വൈറസായി മാറുകയാണ്. വാർത്തയുടെ വ്യാപാരവൽക്കരണം എന്ന പ്രവണത ഓരോ മാധ്യമ സ്ഥാപനങ്ങളും വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നും, മാധ്യമ പ്രവർത്തനം ഒരു ജോലി അല്ല - അത് ഒരു സാമൂഹിക ഉത്തരവാദിത്തമാണ് എന്ന വസ്തുത മനസ്സിലാക്കി, ഓരോ പത്രപ്രവർത്തകനും സ്വയം ഒരു തെളിച്ചമാകേണ്ടത് അനിവാര്യമാണ്. മാധ്യമം, ജനാധിപത്യത്തിന്റെ കണ്ണാണ്. അതു കാഴ്ച നഷ്ടപ്പെടുന്ന പക്ഷം, സമൂഹം വലിയ അപകട സാധ്യതയിലേക്ക് നയിക്കപ്പെടുമെന്നതിനാൽ, മാധ്യമ പ്രവർത്തനം ശക്തമായി നിലനിൽക്കണമെന്നും, സത്യസന്ധതയോടെയും, നിഷ്പക്ഷതയോടും ജനഹിതപരമായിരിക്കണമെന്നും യോഗം നിഷ്‌കർഷിച്ചു.

ചടങ്ങിൽ പ്രമുഖ മാധ്യമ പ്രവർത്തകനും, സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായ ജോസഫ് നമ്പിമഠം മുഖ്യാതിഥി പങ്കെടുത്തു. തത്വമസി അവാർഡ് ജേതാവായ അദ്ദേഹത്തെ പ്രസ്‌ക്ലബ്ബിന്റെ പേരിൽ പ്രശസ്തിപത്രം നൽകി ആദരിച്ചു. ഡാളസിലെ എന്ന് മാത്രമല്ല അമേരിക്കയിലെ വിവിധ സാഹിത്യ പ്രസ്ഥാനങ്ങൾക്ക് അടിത്തറപാകുവാൻ തനിക്ക് ഇടയായ ഗതകാലസ്മരണകൾ ജോസഫ് നമ്പിമഠം തന്റെ മറുപടി പ്രസംഗത്തിൽ വിശദീകരിച്ചു.

vachakam
vachakam
vachakam

മാധ്യമ വിചാരണ സംവാദത്തിന് സാം മാത്യു നേതൃത്വം വഹിച്ചു. മാധ്യമം, ജനാധിപത്യത്തിന്റെ കണ്ണാണ്. മാധ്യമസാംസ്‌കാരിക  സംഘടനാ പ്രവർത്തകരായ ടി.സി. ചാക്കോ, പി.പി. ചെറിയാൻ, ബിജിലി ജോർജ്ജ്, സിജു വി. ജോർജജ് , അനശ്വർ മാമ്പള്ളിൽ, രാജു തരകൻ, തോമസ് ചിറമേൽ, പാസ്റ്റർ ജോൺസൺ സഖറിയാ, വെസ്‌ളി മാത്യു, പ്രദീപ് നാഗനൂലിൽ , ഷിജു ഏബ്രഹാം, അലക്‌സ് അലക്‌സാണ്ടർ, മാത്യു ഒഴുകയിൽ, പി.സി. മാത്യു, സി.പി. പൗലോസ്, ബെന്നി ജോൺ, പ്രസാദ് തീയാടിക്കൽ എന്നിവർ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി ബിജിലി ജോർജ്ജ് കൃതജ്ഞത രേഖപ്പെടുത്തി.

സാം മാത്യു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam