ക്രിസ്തീയ സംഗീത പരിപാടി 'മഹത്വം' ഒക്ടോബർ 5ന് ഷിക്കാഗോയിൽ, ബ്രോഷർ പ്രകാശനം ചെയ്തു

SEPTEMBER 16, 2025, 1:55 AM

ഷിക്കാഗോ: പ്രശസ്ത ക്രിസ്തീയ സംഗീത ഗായകരായ മാത്യു ജോൺ (മാസ്റ്റേഴ്‌സ് വോയിസ് കോട്ടയം), ജോസ് ജോർജ് (ഹോളി ബീറ്റസ്, എറണാകുളം) എന്നിവർ നേതൃത്വം നൽകുന്ന ക്രിസ്തീയ സംഗീത പരിപാടി ഒക്ടോബർ 5 ഞായറാഴ്ച മൗണ്ട് പ്രൊസ്‌പെക്റ്റിലുള്ള സയോൺ ക്രിസ്ത്യൻ ചർച്ചിൽ  നടക്കും.

വൈകിട്ട് 5:30ന് ആരംഭിക്കുന്ന സംഗീത പരിപാടി എട്ടരയ്ക്ക് സമാപിക്കും. ഷിക്കാഗോയിലുള്ള ഹിസ് വോയിസ്  ലൈവ് ഓർക്കസ്ട്ര ഒരുക്കും. പ്രവേശനം സൗജന്യമായിരിക്കും.

പ്രമുഖ സാമൂഹിക പ്രവർത്തകനായ ജെയിബു കുളങ്ങരയാണ് ഗ്രാൻഡ് സ്‌പോൺസർ. ജെയിംസ് ജോസഫ്, ഗ്രേസ് പ്രിന്റിംഗ് എന്നവർ ഗോൾഡൻ സ്‌പോൺസർമാരും മാത്യൂസ് പിൽഗ്രിമേജ് ടൂർ, കൈരളി ഫുഡ്‌സ്, ലൂയി ഷിക്കാഗോ എന്നിവർ സിൽവർ സ്‌പോൺസർമാരുമണ്.

vachakam
vachakam
vachakam

സംഗീത പരിപാടിയുടെ ബ്രോഷർ റിലീസിംഗ് ഡോ. അലക്‌സ് ടി. കോശി ഐപിസി ഹെബ്രോനിൽ വച്ച് നടത്തി.  സജി കുര്യൻ, റോണി കോശി, കുര്യൻ ഫിലിപ്പ് എന്നിവരാണ് മുഖ്യ സംഘാടകർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam