കൊച്ചി: സംസ്ഥാത്തെമ്പാടും ഇന്ന് പുലർച്ചെയും പരക്കെ മഴ. കാലവർഷപ്പെയ്ത്തിനു ശേഷം തിരുവോണ ദിനം മുതൽ മാറി നിന്ന മഴയാണ് തിങ്കളാഴ്ച മുതൽ വീണ്ടും പെയ്ത് തുടങ്ങിയത്.
ഇന്നലെ പുലർച്ചയെും രാവിലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. സമാനമായാണ് ഇന്ന് പുലർച്ചയും മഴ പെയ്തത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മൺസൂൺ പിൻവാങ്ങുന്നുവെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനിടെയാണ് കേരളത്തിൽ പരക്കെ മഴ.
ഇന്നും നാളെയും മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്. ശക്തമായ മഴയുണ്ടെങ്കിലും സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഈ ദിവസങ്ങളിൽ ഗ്രീൻ അലർട്ടാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്