ആലപ്പുഴ: ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ട് 28 പേര്‍ക്ക് പരിക്ക്. കോയമ്പത്തൂര്‍ തിരുവനന്തപുരം ബസാണ് അപകടത്തില്‍പെട്ടത്. ദേശീയപാതയിലെ അടിപ്പാതയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ദേശീയപാത നിര്‍മാണം നടക്കുന്നതിനാല്‍ വച്ചിരിക്കുന്ന ഡിവൈഡര്‍ ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. ഇതാണ് അപകടത്തിന് കാരണം.
ബസ് അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്നുമാണ് യാത്രക്കാര്‍ പറയുന്നത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് അപകടം ഉമ്ടായത്. ഡ്രൈവറും കണ്ടക്ടറും പരുക്കേറ്റവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരുക്കേറ്റവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്