കൊച്ചി: വാട്‌സാപ്പിലെ പുതിയ ഫീച്ചറിന് ലൈക്കിന്റെ പെരുമഴ. ഏറെ ഉപകാരപ്രദമാകുന്ന ഫീച്ചറാണിതെന്നാണ് ഉപയോക്താക്കളുടെ അഭിപ്രായം. ലഭിച്ച സന്ദേശങ്ങളിൽ ഓർത്തു വയ്‌ക്കേണ്ടപ്രധാന സന്ദേശങ്ങൾക്ക് അലാറം പോലെ സെറ്റ് ചെയ്ത് വയ്ക്കാനാകുന്നതാണ് പുതിയ ഫീച്ചർ.
ആരെങ്കിലും അയച്ച സന്ദേശങ്ങളിൽ പിന്നീട് ഓർത്തു വയ്‌ക്കേണ്ടസന്ദേശങ്ങൾ ആദ്യം മാർക്ക് ചെയ്യുക. പിന്നീട് സ്‌ക്രീനിന്റെ വലതു ഭാഗത്ത് മുകൾവശത്തായി കാണുന്ന ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.അപ്പോൾ നാല്, എട്ട്, 12, 24 തുടങ്ങിയ മണിക്കൂറുകൾ പ്രത്യക്ഷപ്പെടും. എത്ര മണിക്കൂറിനു ശേഷമാണോ അത് ഉപയോക്താവിന്റെ ഓർമ്മയിലെത്തേണ്ടത് ആ സമയത്ത് നമുക്ക് വീണ്ടും പുതിയ സന്ദേശമായി അത് ഫോണിലേക്കെത്തും. നമ്മുടെ ഹോം സ്‌ക്രീനിൽ വന്നു കിടക്കുകയും ചെയ്യും.
ഇനി വാട്‌സാപ് നൽകുന്ന മണിക്കൂറുകളില്ല കാണേണ്ടത് ഒരു മാസം കഴിഞ്ഞുള്ള ഒരു ദിവസമാണെങ്കിൽ അതിനുള്ള സംവിധാനവുമുണ്ട്. ഡേറ്റ്, തീയതി, സമയം എന്നിവ ഉപയോക്താവിന് കസ്റ്റം ചെയ്ത് നൽകാവുന്നതാണ്.
എന്തായാലും ഇതിനോടകം പുതിയ ഫീച്ചറിനെ വാട്‌സാപ് അപ്‌ഡേറ്റ് ചെയ്ത ഉപയോക്താക്കൾ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. സമീപകാലത്ത് വാട്‌സാപ് കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട് അപ്‌ഡേറ്റുകളിലൊന്നാണ് ഇതെന്നാണ് ഉപയോക്താക്കളുടെ പൊതുവിലുള്ള അഭിപ്രായം.