ആലപ്പുഴ : ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ട് 28 പേർക്ക് പരുക്ക്.കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ് ആണ് അപകടത്തിൽ പെട്ടത്.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആണ് അപകടമുണ്ടായത്.ദേശീയപാതയിലെ അടിപ്പാതയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.ദേശീയപാത നിർമാണം നടക്കുന്നതിനാൽ വച്ചിരിക്കുന്ന ഡിവൈഡർ ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. ഇതാണ് അപകടത്തിനു വഴിയൊരുക്കിയത്.ബസ് അമിത വേഗതയിലായിരുന്നുവെന്നും ഇതാണു നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നുമാണ് യാത്രക്കാർ പറയുന്നത്.
അപകടത്തിൽ ബസിൽ ഉണ്ടായിരുന്ന 28 പേർക്ക് പരിക്കേറ്റു. ഇതിൽ ഒൻപത് പേരുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.പരുക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
