കൊച്ചി: പ്രവാസികള്‍ക്ക് ജനാധിപത്യപ്രക്രിയയില്‍ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ഇത്തവണ കൂടുതല്‍ പ്രവാസികളെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രോക്സി വോട്ട് ചെയ്യാനെങ്കിലും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
2023 ലെ കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം 22 ലക്ഷത്തോളം മലയാളികളാണ് വിദേശത്ത് ഉള്ളത്. 30 ലക്ഷത്തോളം പേര്‍ ഇന്ത്യയില്‍ തന്നെ വിവിധ സംസ്ഥാനങ്ങളിലായി കഴിയുന്നുണ്ട്. എന്നാല്‍ കരട് പട്ടികയില്‍ വോട്ടുള്ള പ്രവാസികളുടെ എണ്ണം 2087 മാത്രമാണ്. തദ്ദേശ കരട് വോട്ടര്‍ പട്ടിക പ്രകാരം 2.83 കോടി വോട്ടര്‍മാരാണ് കേരളത്തില്‍ ഉള്ളത്. അതേസമയം അരക്കോടിയിലേറെ വോട്ടര്‍മാര്‍ പുറത്തുണ്ട്.
ഇതില്‍ രാജ്യത്തുതന്നെയുള്ളവരില്‍ ഒരു ചെറിയ വിഭാഗം നാട്ടിലെത്തി വോട്ട് ചെയ്ത് പോകാറുണ്ട്. എന്നാല്‍ വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് അത് സാധിക്കാറില്ല. മുപ്പതും നാല്‍പ്പതും വര്‍ഷമായി വോട്ട് ചെയ്യാത്ത ആയിരക്കണക്കിന് പ്രവാസികള്‍ കേരളത്തില്‍ ഉണ്ട്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെങ്കിലും പ്രവാസികള്‍ക്ക് വേണ്ടി വീട്ടിലുള്ള ഒരാള്‍ക്ക് പ്രോക്സി വോട്ട് ചെയ്യാന്‍ അവസരം കൊടുക്കാമെന്ന നിലപാടിലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന കാര്യത്തില്‍ പ്രവാസികള്‍ക്ക് ചില വിട്ടുവീഴ്ചകളെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് ഇങ്ങനെ പ്രവാസി വോട്ട് ചേര്‍ത്ത് കഴിഞ്ഞാല്‍ പിന്നെ അടുത്ത തവണ ഹിയറിങിന് ഹാജരായിട്ടില്ലെങ്കിലും പട്ടികയില്‍ നിന്ന് പുറത്താവില്ല. എന്നാല്‍ തിരഞ്ഞെടുപ്പുകാലത്ത് ഇത്രയുംപേര്‍ നാട്ടിലെത്തി വോട്ടുചെയ്ത് മടങ്ങുകയെന്നത് പ്രായോഗികമല്ല.
പ്രവാസികള്‍ സുപ്രീംകോടതിയില്‍ പോയതിന്റെ ഭാഗമായി സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് തിരഞ്ഞെടുപ്പുകമ്മിഷന്‍ പ്രോക്സി വോട്ട് എന്ന ആശയം ഉയര്‍ത്തിയത്. പ്രോക്സി വോട്ടിനുള്ള സൗകര്യം നല്‍കാമെന്ന് തീരുമാനമായതായി അറിയുന്നു. എന്നാല്‍ അത് പ്രതിഷേധം ഇല്ലാതാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണോ എന്ന് സംശയമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്