തിരുവനന്തപുരം: പൊലീസ് കസ്റ്റഡി മര്‍ദനങ്ങളിലുള്ള അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തെ ചരിത്രം ഓർമിപ്പിച്ച് മുഖ്യമന്ത്രി. ചെറുപ്പം മുതലേ ഞാൻ ജീവിക്കുന്നത് സ്റ്റാലിന്‍റെ റഷ്യയിലായിരുന്നില്ല നെഹ്റു നേതൃത്വം കൊടുത്ത കോൺഗ്രസ് ഭരണത്തിൻ കീഴിലായിരുന്നുവെന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
സ്റ്റാലിനെ അനുകരിച്ചത് കൊണ്ടാണോ എന്നറിയില്ല കോൺഗ്രസ് നേതൃത്വത്തിലാണ് അന്ന് അക്രമങ്ങൾ നടന്നത്. തനിക്ക് മർദനമേറ്റത് സ്റ്റാലിന്‍റെ റഷ്യയിൽ നിന്നല്ല, നെഹ്റുവിൻ്റെ ഇന്ത്യയിൽ വെച്ചായിരുന്നു.
കമ്മ്യൂണിസ്റ്റുകാരെ എത്ര ക്രൂരമായാണ് വേട്ടയാടിയിരുന്നത് എന്നത് ചരിത്ര വസ്തുതയാണ്. കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടാൻ കുറുവടിപ്പടക്ക് രൂപം കൊടുത്തു. പൊലീസും കുറുവടിപ്പടയും ചേർന്നായിരുന്നു വേട്ടയാടലെന്നും മുഖ്യമന്ത്രി.
"ലോക്കപ്പിനകത്ത് മർദനം മാത്രമല്ല. ഇടിച്ചിടിച്ച് അതിക്രൂരമായി കൊല്ലുന്ന അവസ്ഥയുണ്ടായിരുന്നു. അതിനെതിരെ എന്തെങ്കിലും നടപടി ഉണ്ടായോ. സ്പീക്കർ അടക്കം ഇവിടെ ഇരിക്കുന്ന എത്ര പേരാണ് മർദനത്തിന് ഇരയായത്. എന്തെങ്കിലും നടപടി ഉണ്ടായോ. പ്രകടനം നടത്തുമ്പോൾ ഒരു കാരണവുമില്ലാതെ പൊലീസ് ചാടി വീഴും.
അത് ബ്രിട്ടീഷുകാരുടെ കാലത്ത് കിട്ടിയത്. ഉദ്യോഗസ്ഥർക്ക് അതെല്ലാം ചെയ്യാൻ കഴിഞ്ഞത് സംരക്ഷണം കിട്ടിയതുകൊണ്ടാണ്. ഇവിടെ സമീപനത്തിന്റെ കാര്യത്തിലാണ് വ്യത്യാസം കാണേണ്ടത്. കോൺഗ്രസ് സമീപനം അല്ല ഞങ്ങൾ സ്വീകരിച്ചിട്ടുള്ളത്", മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്