ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ടൈംസിനെതിരെ 15 ബില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വെര്‍ച്വല്‍ 'മുഖ്യപത്രമായി' ന്യൂയോര്‍ക്ക് ടൈംസ് പ്രവര്‍ത്തിച്ചുവെന്നും 2024-ല്‍ എതിരാളി കമല ഹാരിസിനെതിരെ നിയമവിരുദ്ധമായ രീതിയില്‍ 'പ്രചാരണ സംഭാവന' നല്‍കിയെന്നും ആരോപിച്ചാണ് പ്രസിഡന്റ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം എബിസി ന്യൂസ്, സിബിഎസ് ന്യൂസ് എന്നിവയുമായി ഒത്തുതീര്‍പ്പിന് നിര്‍ബന്ധിതമായതിന് ശേഷം ഒരു പ്രധാന മാധ്യമ സ്ഥാപനത്തിനെതിരെ പ്രസിഡന്റ് സ്വീകരിച്ച മറ്റൊരു നിയമനടപടിയാണിത്.
'ഇന്ന്, നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശവും അധഃപതിച്ചതുമായ പത്രങ്ങളിലൊന്നായ ന്യൂയോര്‍ക്ക് ടൈംസിനെതിരെ 15 ബില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിന്റെ മഹത്തായ ബഹുമതി എനിക്കുണ്ട്, റാഡിക്കല്‍ ലെഫ്റ്റ് ഡെമോക്രാറ്റ് പാര്‍ട്ടിയുടെ വെര്‍ച്വല്‍ 'മുഖ്യപത്രമായി' ഇത് മാറി. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ നിയമവിരുദ്ധ പ്രചാരണ സംഭാവനയായി ഞാന്‍ ഇതിനെ കാണുന്നു,' അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ എഴുതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്