ഷിക്കാഗോ എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി എക്യുമെനിക്കൽ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
സെപ്തംബർ 20,21 തീയതികളിൽ ഹെറിറ്റേജ് പാർക്ക് ക്രിക്കറ്റ് ഗ്രൗണ്ട് (5540 Arlington Dr. W. Hanover Park) വച്ച് നടത്തപ്പെടുന്നു. ചിട്ടയോടും സംയമനത്തോടും നടത്തപ്പെടുന്ന ഈ ടൂർണമെന്റിന് നേതൃത്വം നൽകുന്നത് റവ. ഫാ. ആഷിഷ് തോമസ്, കൺവീനർ സിബി മാത്യു എന്നിവരടങ്ങിയ വിപുലമായ ഒരു കമ്മിറ്റിയാണ്.
മാർതോമ, സി.എസ്.ഐ, യാക്കോബായ, ഓർത്തഡോക്‌സ് കത്തോലിക്ക സഭയുടെ ഒരു കൂട്ടായ്മയാണ് ഷിക്കാഗോ എക്യുമെനിക്കൽ കൗൺസിൽ ഏവരേയും ക്രിക്കറ്റ് ടൂർണമെന്റിലേക്ക് കുടുംബസമേതം എക്യുമെനിക്കൽ കൗൺസിൽ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് റവ. ഫാ. ആഷിഷ് തോമസ് 847-321-5464, സിബി മാത്യു 847-219-0169, അച്ചൻകുഞ്ഞ് മാത്യു 847-912-2578
സാം തേക്കനാൽ തോമസ്, പി.ആർ.ഒ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്