വയനാട്: വയനാട്ടിലെ പാർട്ടി പ്രവർത്തനങ്ങളിൽ പ്രിയങ്ക ഗാന്ധിക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ കാണാൻ അനുമതി തേടിയിട്ടും പ്രിയങ്ക നിഷേധിച്ചെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതിന് പിന്നാലെ ആണ് ആക്ഷേപം പുറത്തു വന്നത്.
അതേസമയം വയനാട് സന്ദർശനത്തിൽ പ്രിയങ്ക ഗാന്ധി ഡിസിസി പ്രസിഡൻ്റിനെ കാണുന്നത് ഒഴിവാക്കിയെന്നും, ഈ പദവിയിൽ നിന്ന് മാറ്റാൻ ശുപാർശ നൽകിയെന്നും ആണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
എന്നാൽ വയനാട്ടിലെ ആത്മഹത്യാ വിവാദങ്ങളും, ഗ്രൂപ്പ് പ്രശ്നങ്ങളും പരിഹരിക്കാൻ ഡിസിസി നേതൃത്വത്തിന് സാധിച്ചിട്ടില്ലെന്നാണ് പ്രിയങ്കയുടെ പ്രധാന ആക്ഷേപമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്