ശബരിമലയിലെ സ്വര്‍ണപ്പാളിയുടെ ഭാരം നാല് കിലോ കുറഞ്ഞത് എങ്ങനെ?; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

SEPTEMBER 17, 2025, 2:36 AM

കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വര്‍ണപ്പാളിയുടെ ഭാരം നാല് കിലോഗ്രാം കുറഞ്ഞതില്‍ അന്വേഷണം മൂന്നാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് വ്യക്തമാക്കി കോടതി. വിജിലന്‍സ് ഓഫീസറോട് ആണ് ഇക്കാര്യം കോടതി നിർദേശിച്ചത്. 

അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിരവധി ചോദ്യങ്ങളും ഹൈക്കോടതി ഉന്നയിച്ചു. "സ്വര്‍ണാവരണം ചെയ്ത ലോഹത്തിൻ്റെ ഭാരം കുറഞ്ഞത് എങ്ങനെയാണ്? ഇന്ധനം വല്ലതും ആണെങ്കില്‍ ഭാരം കുറയുന്നത് മനസിലാക്കാം. 42 കിലോ ഗ്രാം എങ്ങനെ 38 കിലോഗ്രാമായി കുറഞ്ഞു? നാല് കിലോഗ്രാം ഭാരം എങ്ങനെ കുറഞ്ഞു?," എന്നാണ് ഹൈക്കോടതി ചോദിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam