കർണാടക: വിജയപുരയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ വൻ കൊള്ള നടന്നതായി റിപ്പോർട്ട്. 50 കോടി രൂപയുടെ സ്വർണവും എട്ട് കോടി രൂപയുമാണ് ബാങ്കിൽ നിന്ന് കൊള്ളയടിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. സൈനിക രീതിയിലുള്ള യൂണിഫോമുകളും മുഖംമൂടിയും ധരിച്ച് തോക്കുകളേന്തിയ മൂന്ന് പേരുടെ സംഘമാണ് ബാങ്കിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയത്.
ഇന്നലെ വൈകീട്ടാണ് ഞെട്ടിക്കുന്ന ബാങ്ക് കൊള്ള നടന്നത്. ബാങ്ക് ജീവനക്കാരെ കീഴടക്കിയ കൊള്ളക്കാർ മാനേജരെയും മറ്റ് ജീവനക്കാരെയും കെട്ടിയിട്ട് ടോയ്‌ലറ്റിനുള്ളിൽ പൂട്ടിയിട്ടാണ് കവർച്ച നടത്തിയത്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും കൈകാലുകൾ അനങ്ങാതിരിക്കാൻ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിച്ച് കെട്ടിയിടുകയായിരുന്നു.
ഇതിന് പിന്നാലെ പണം എണ്ണുന്നതിനായി കാഷ് വാൾട്ട് തുറക്കാൻ ബ്രാഞ്ച് മാനേജരോടും സ്വർണ ലോക്കർ തുറക്കാൻ ജീവനക്കാരോടും ആവശ്യപ്പെട്ടു. ശേഷം ബാഗിൽ പണവും സ്വർണവും നിറച്ച് അവിടെ നിന്ന് കടന്നുകളയുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്