ആ​ഗോള അയ്യപ്പ സം​ഗമത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പന്തളം കൊട്ടാരം പ്രതിനിധികൾ

SEPTEMBER 17, 2025, 3:16 AM

പത്തനംതിട്ട: ആ​ഗോള അയ്യപ്പ സം​ഗമത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പന്തളം കൊട്ടാരം പ്രതിനിധികൾ. കൊട്ടാരം കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അയ്യപ്പ സം​ഗമത്തിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് വിശദീകരണം. പന്തളം കൊട്ടാരം നിർവാഹക സംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം അയ്യപ്പ സം​ഗമം സംബന്ധിച്ചുള്ള അതൃപ്തിയും വിയോജിപ്പുകളും വ്യക്തമാക്കുന്നതായിരുന്നു വാർത്തക്കുറിപ്പ്. യുവതി പ്രവേശന കാലയളവിലെ കേസുകൾ പിൻവലിക്കാത്തതിലും സുപ്രീംകോടതിയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് തിരുത്താത്തതിലും കടുത്ത പ്രതിഷേധമെന്നും പന്തളം കൊട്ടാരം നിർവാഹക സംഘം വാർത്തക്കുറിപ്പിൽവ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസം സംരക്ഷിച്ചുകൊണ്ട് സർക്കാരും ദേവസ്വം ബോർഡും മുന്നോട്ടു പോകണമെന്നും പന്തളം കൊട്ടാരം പ്രതിനിധികൾ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam