ബ്രോങ്ക്‌സ് സെയിന്റ് തോമസ് സിറോ മലബാർ ഫൊറോന ഇടവക സിൽവർ ജൂബിലി നിറവിൽ

APRIL 17, 2026, 11:18 PM

ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ മാർ ജോയ് ആലപ്പാട്ട്  ഉദ്ഘാടനം ചെയ്തു

ന്യൂയോർക്ക്: ഷിക്കാഗോ സിറോ മലബാർ രൂപതയിലെ ആദ്യകാല ഇടവകയായ ബ്രോങ്ക്‌സ് സെയിന്റ് തോമസ് സിറോ മലബാർ ഫൊറോന ദേവാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് രൂപത അദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് തുടക്കം കുറിച്ചു! ന്യൂയോർക്കിലും പരിസര പ്രദേശങ്ങളിലും മാർത്തോമാ നസ്രാണി വിശ്വാസം വ്യാപിപ്പിക്കുന്നതിൽ ബ്രോങ്ക്‌സ് ഇടവകയുടെ പങ്കു വളരെ വലുതാണെന്ന് ബിഷപ്പ് മാർ ജോയ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ന്യൂയോർക്കിലും  കണക്ടിക്കട്ടിലും സ്ഥാപിതമായിട്ടുള്ള സിറോ മലബാർ പള്ളികളുടെ മാതൃ ദേവാലയം ബ്രോങ്ക്‌സ് ഇടവകയാണ്. ഈ ഇടവക സ്ഥാപിക്കാൻ നേതൃത്വം നൽകിയ റവ. ഫാ. ജോസ് കണ്ടത്തിക്കുടി അച്ചനേയും ആദ്യകാല കൈക്കാരൻമാരേയും നന്ദിയോടെ സ്മരിക്കുന്നു.

vachakam
vachakam
vachakam


ഷിക്കാഗോ രൂപതയുടെ വളർച്ചയിൽ ബ്രോങ്ക്‌സ് ഇടവക നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ടെന്നും മാർ ജോയ് എടുത്തു പറഞ്ഞു. ഷിക്കാഗോ സിറോ മലബാർ രൂപതയിലെ പ്രഥമ തദ്ദേശ്യനായ വൈദികൻ ഫാ. കെവിൻ മുണ്ടക്കൽ ബ്രോങ്ക്‌സ് ഇടവകയുടെ സംഭാവനയാണ്.         

മാർച്ച് 21 ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നടന്ന ഉദ്ഘാടന ചടങ്ങിൽ മാർ ജോയ് ആലപ്പാട്ട് തിരി തെളിയിച്ചു. കൂടാതെ, ഇടവകയിലെ എല്ലാ ഭവനങ്ങളിലേക്കും 'സിൽവർ ജൂബിലി വിളക്കുകൾ' നൽകുകയും ചെയ്തു. ഇടവകയുടെ ആരംഭം മുതലുള്ള കൈക്കാരൻമാർ ചടങ്ങിൽ സന്നിധരായിരുന്നു.

vachakam
vachakam
vachakam

ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന സ്വാഗതം ആശംസിച്ചു. റവ. ഫാ റോയ്‌സൺ മേനോലിക്കൽ, റവ. ഫാ. ഫ്രാൻസിസ് നമ്പ്യാമ്പറമ്പിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. കൈക്കാരൻമാരായ  ജോർജ് പട്ടേരിൽ, ഡെന്നി കല്ലുകളം, അനിൽ കണ്ടത്തിൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.   


ന്യൂയോർക്കിലും പരിസരപ്രദേശങ്ങളിലുമുണ്ടായിരുന്ന സിറോ മലബാർ വിശ്വാസ കൂട്ടായ്മ, ഫാ. ജോസ് കണ്ടത്തിക്കുടിയുടെ നേതൃത്വത്തിൽ നടത്തിയ ദീർഘനാളത്തെ പരിശ്രമത്തിന്റെ ഫലമായാണ്  ബ്രോങ്ക്‌സ് സൈന്റ് തോമസ് സിറോ മലബാർ ഇടവക സ്ഥാപിതമായത്.

vachakam
vachakam
vachakam

വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന 'സെയിന്റ് വാലന്റയിൻ' ദേവാലയം, ന്യൂയോർക്ക് അതിരൂപത നാമമാത്രമായ വാടകക്ക് സിറോ മലബാർ വിശ്വാസികൾക്കായി തരികയും, 2002 മാർച്ച് 24ന് അന്നത്തെ ഷിക്കാഗോ രൂപത ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് 'സെയിന്റ് തോമസ് സിറോ മലബാർ കാതോലിക്ക ദേവാലയം' എന്നു  പുനഃനാമകരണം നടത്തി, ആശീർവദിച്ചു വിശ്വാസികൾക്കായി സമർപ്പിച്ചു.

ബ്രോങ്ക്‌സ് ഇടവക ആരംഭിക്കുന്നതിനായി കഠിന പ്രയത്‌നം നടത്തിയ ജോസ് മാളിയേക്കൽ, പരേതനായ തോമസ് ചാമക്കാല തുടങ്ങി എല്ലാ മുൻകലാ നേതാക്കളേയും ഇടവക സമൂഹം നന്ദിയോടെ സിൽവർ ജൂബിലി വേളയിൽ സ്മരിക്കുന്നു.

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്ക് ഇടവക ഭരണസമിതി രൂപം നൽകിവരുന്നു.

ഷോളി കുമ്പിളുവേലി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam