വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ  യുവാവിന് ഗുരുതരപരിക്ക്, തിരുവനന്തപുരത്ത് കരടിയുടെ ആക്രമണം

JULY 4, 2024, 12:29 PM

തിരുവനന്തപുരം:  വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. സുഗന്ധഗിരി സ്വദേശി വിജയനാണ് പരിക്കേറ്റത്.  വീട്ടിൽ നിന്ന് രാവിലെ ജോലിക്ക് പോകാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം.

വീടിന് ഏകദേശം അഞ്ഞൂറ് മീറ്റർ അകലെവച്ചായിരുന്നു വിജയനെ കാട്ടാന ആക്രമിച്ചത്.

ആക്രമണത്തിൽ പരിക്കേറ്റ വിജയനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

vachakam
vachakam
vachakam

തിരുവനന്തപുരം വിതുര ബോണക്കാട് കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58) യ്ക്കാണ് പരിക്കേറ്റത്‌. ലൈനിലെ ലാലായെ (58) ആണ് ഇന്ന് പുലർച്ചെ രണ്ട് കരടികൾ ആക്രമിച്ചത്. 

  ലാലായെ അടിച്ച് നിലത്തിട്ട ശേഷം ഇടതുകാലിൻ്റെ മുട്ടിലും വലതു കൈയുടെ മുട്ടിലുമാണ് കടിച്ച് പരുക്കേൽപ്പിച്ചു. നിലവിളി കേട്ട് വീട്ടുകാരും അയൽക്കാരും ഓടിയെത്തിയപ്പോൾ കരടി ഓടി രക്ഷപ്പെട്ടു. കടിയേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam