മർകസ് ദഅ്‌വ സെക്ടർ കൗൺസിൽ സമാപിച്ചു

JULY 6, 2024, 6:49 PM

കാരന്തൂർ: എസ്.എസ്.എഫ് മർകസ് ദഅ്‌വ സെക്ടറിന്റെ ആഭിമുഖ്യത്തിൽ 'ടേക് ഓഫ്' എക്‌സിക്യൂട്ടീവ് കൗൺസിലേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. മർകസ് പി.ജി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ദഅ്‌വ സെക്ടർ പ്രസിഡന്റ് സയ്യിദ് സുഹൈലിന്റെ അധ്യക്ഷതയിൽ എസ്.എസ്.എഫ് കുന്നമംഗലം ഡിവിഷൻ ദഅ്‌വ സെക്രട്ടറി ത്വാഹ ബുജൈർ സുറൈജി ഉദ്ഘാടനം ചെയ്തു. 

'സംഘടനാ രീതിശാസ്ത്രം, ആശയ രൂപീകരണം' എന്ന വിഷയത്തിൽ  എസ്.വൈ.എസ് കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഹാമിദ് അലി സഖാഫി  വിഷയാവതരണം നടത്തി. ദഅ്‌വ സെക്ടർ ജനറൽ സെക്രട്ടറി ഫുആദ് കിനാലൂർ കർമ്മപദ്ധതി മാർഗരേഖ പ്രഖ്യാപിച്ചു.

ഇഹ്‌യാഉസ്സുന്ന പ്രസിഡന്റ്  സയ്യിദ് മുഅമ്മിൽ ബാഹസൻ, അൻസാർ പറവണ്ണ, ശുഹൈബ് ചേളാരി, ഹബീബ് ഒതളൂർ, മിസ്അബ് വേളൂർ സംസാരിച്ചു. മുർശിദ് അഹ്‌സനി അൽഹികമി സ്വാഗതവും സുഹൈൽ അമീൻ നന്ദിയും പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam