തിരുവനന്തപുരം: രാവിലെ 8.30ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരത്തു നിന്നും മസ്കറ്റിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു.
വിമാനം 12.30ലേക്ക് മാറ്റി. ഇതോടെ നൂറിലധിയം യാത്രക്കാരാണ് ദുരിതത്തിലായത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും മസ്കറ്റിലേക്ക് പോകേണ്ടിയിരുന്ന വിമാനം പുക ഉയർന്നതിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു.
റൺവേയിൽ നിന്ന് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ വിമാനത്തിൽ നിന്ന് പുകയും ദുർഗന്ധവും ഉയരുകയായിരുന്നു. രാവിലെ എട്ട് മണിക്കായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്.
142 യാത്രക്കാരുമായി പുറപ്പെട്ട ഐഎക്സ് 548 വിമാനത്തിലായിരുന്നു സംഭവം. ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു വിമാനത്തിൽ നിന്നും പുക ഉയർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്