ദില്ലി: നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവെച്ചു. കോടതിയുടെ തീരുമാനമനുസരിച്ചായിരിക്കും പുതിയ തീയതി തീരുമാനിക്കുക.
പക്ഷേ പരീക്ഷയിൽ വ്യാപകമായി ക്രമക്കേടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൗൺസിലിംഗ് തുടരട്ടേയെന്ന നിലപാടിൽ നിന്നും സർക്കാർ പിന്നോട്ട് പോകുന്നത്.
ഇന്ന് തുടങ്ങാനിരുന്ന കൗൺസിലിംഗാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവയ്ക്കുന്നതായി അറിയിച്ചത്.
ചോദ്യ പേപ്പർ ചോർന്നതിന് പിന്നാലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്നും, പരീക്ഷ വീണ്ടും നടത്തണമെന്നുമുള്ള ആവശ്യം ശക്തമായിരുന്നു.
പലരും ഈയാവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കൗൺസിലിംഗ് നടക്കട്ടെയെന്നാണ് സർക്കാറും എൻടിഎയും കോടതിയിലടക്കം നിലപാടെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്