പ്രവാസി കഥ  കവിത പുരസ്‌കാരം ഏപ്രിൽ 30 വരെ അപേക്ഷിക്കാം

APRIL 18, 2026, 1:49 PM

ഡാളസ്: കേരള ലിറ്റററി സൊസൈറ്റി പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി കഥ  കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രണ്ട് അവാർഡുകളും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30 ആണ്. 

മലയാള കവി മനയിൽ ജേക്കബിന്റെ സ്മരണാർത്ഥം മികച്ച കവിതയ്ക്കും, സാഹിത്യകാരൻ എബ്രഹാം തെക്കേമുറിയുടെ സ്മരണാർത്ഥം കഥാ പുരസ്‌കാരം മികച്ച കഥയ്ക്കും നൽകി വരുന്നു. 
ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന മലയാളം എഴുത്തുകാരക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. രചനകൾ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം.   

രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികൾ റ്റൈപ്പ് ചെയ്ത് പി.ഡി.എഫായി ഇമെയിലിലൂടെയാണ് അയയ്‌ക്കേണ്ടതാണ്. ഒരാളിൽ നിന്നു ഒരു കവിത/കഥ മാത്രമേ മൽസരത്തിനായി സ്വീകരിക്കുകയുള്ളൂ.

vachakam
vachakam
vachakam

അയക്കേണ്ട വിലാസം: Email : [email protected] 

അവാർഡ് പ്രഖ്യാപനം കെ.എൽ.എസ് ഡാളസിന്റെ ഫേസ്ബുക്ക് പേജിലും വെബ് സൈറ്റിലും മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും മെയ് 31 ന് പ്രസിദ്ധീകരിക്കും.

കൂടുതൽ വിവരങ്ങൾ കെ.എൽ.എസ് സെക്രട്ടറി ബാജി ഓടംവേലി (+1-915-613-6566) യിൽ നിന്നും ലഭിക്കും. 

vachakam
vachakam
vachakam

കേരള ലിറ്റററി സൈസൈറ്റി, ഡാലസിനു വേണ്ടി ബാജി ഓടംവേലി (സെക്രട്ടറി) +1-915-613-6566

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam