പാതിയാക്കര ജുമാ മസ്ജിദിലുണ്ടായ സംഘർഷം: യുഡിഎഫിൽ ഒരു വിഭാഗത്തിന് എതിർപ്പ്

AUGUST 27, 2026, 11:30 PM

കോഴിക്കോട് : വടകര കണ്ണൂക്കര പാതിയാക്കര ജുമാ മസ്ജിദിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസുകാർക്കിരെ നടപടി എടുത്തതിലും യുഡിഎഫിൽ ഒരു വിഭാഗത്തിന് എതിർപ്പ്. 

പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. നബിദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിക്ക് നിലവിലെ ഖത്തീബ് നേതൃത്വം നൽകിയതിനെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. സ്ഥലത്തെത്തിയ ചോമ്പാല പൊലീസ് സംഘം പള്ളിക്കകത്തു കയറി ആളുകളെ പിരിച്ചുവിട്ടു.

പൊലീസ് നടപടിക്കെതിരെ വിമർശനമുയർന്നതോടെ പൊലീസുകാർക്കെതിരെ നടപടിയെടുത്തു. ചോമ്പാല സ്റ്റേഷനിലെ 5 പേരെ സ്ഥലം മാറ്റി. സ്ഥലംമാറ്റ നടപടിയിൽ പൊലീസിലും അതൃപ്തി പുകയുകയാണ്. വീഴ്ച പറ്റിയിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. കമ്മിറ്റി വിളിച്ചിട്ടാണ് പള്ളിയിൽ എത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

പള്ളിക്കുള്ളിൽ സംഘർഷം ഉണ്ടാക്കിയവർക്കെതിരേയും നടപടി എടുക്കണമെന്ന് ചൂണ്ടിക്കാട്ടി, പരാതിയുമായി യൂത്ത് കോൺഗ്രസ് നേതാവ് ദുൽഖിഫിൽ രംഗത്തെത്തി. 

"പള്ളിക്കകത്ത് കയ്യാങ്കളിയും തെറിവിളിയും നടത്തിവർക്കെതിരെ നടപടി വേണം'. "അവരാണ് പൊലീസിനെ പള്ളിക്കകത്ത് കയറ്റിയതെന്ന് ദുൽഖിഫിൽ ചൂണ്ടിക്കാട്ടി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam