ബെംഗളൂരു സ്ഫോടനക്കേസിലെ വിചാരണ നടപടികളും വാദങ്ങളും ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് വിചാരണക്കോടതിയോട് സുപ്രീം കോടതി. കേസിലെ വിചാരണക്കോടതിയെ മാറ്റിയതിനെതിരെ പിഡിപി നേതാവ് അബ്ദുൽ നാസർ മദനി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ ഉത്തരവ്.
16 വർഷം നീണ്ട നടപടികൾക്കൊടുവിൽ വിധി പറയാനിരിക്കെയാണ് കോടതി മാറ്റിയത്.കോടതി മാറ്റം കാരണം കഴിഞ്ഞ മൂന്ന് വർഷമായി തങ്ങൾ നടത്തിയ അന്തിമവാദം വീണ്ടും ആവർത്തിക്കേണ്ടി വരുമെന്ന ആശങ്കയും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
നേരത്തെ ഈ കേസിലെ തന്നെ കൂട്ടുപ്രതിയുടെ കാര്യത്തിൽ ഒരു വർഷത്തിനകം വാദം പൂർത്തിയാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ആനുകൂല്യം തനിക്കും ബാധകമാക്കണമെന്ന മദനിയുടെ അപേക്ഷ പരിഗണിച്ചാണ് നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.
കേസിന്റെ വാദം ഇനിയും നീണ്ടുപോകരുതെന്നും 16 വർഷമായി നടപടികൾ തുടരുകയാണെന്നും മദനിക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ ഹാരീസ് ബീരാൻ, അസർ അസീസ് എന്നിവർ വ്യക്തമാക്കി. അപേക്ഷ അംഗീകരിച്ച സുപ്രീം കോടതി നടപടി കേസിൽ നിർണ്ണായക വഴിത്തിരിവാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
