വഴി ചോദിച്ചെത്തി വയോധികയുടെ മാല പൊട്ടിച്ചു; ജിം ട്രെയിനർ പിടിയിൽ

SEPTEMBER 17, 2026, 12:23 AM

കൊല്ലം: സ്വർണ്ണത്തിന് വില കുതിച്ചുയർന്നതോടെ സ്വർണ്ണമോഷണവും പതിവാണ്. വഴി ചോദിക്കാനെന്ന വ്യാജേന എത്തി വയോധികയുടെ മാല പൊട്ടിക്കുകയായിരുന്നു   ജിം ട്രെയിനറായ 23കാരൻ പിടിയിൽ. 

തിരുവനന്തപുരം മലയൻകീഴ് ചിത്തിര വീട്ടിൽ അർജുനാണ് പൊലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ 12ന് വൈകിട്ട് ആറുമണിയോടെയാണ് ഇടക്കുളങ്ങര ക്ഷേത്രത്തിന് സമീപം വീടിൻ്റെ മുന്നിൽവെച്ച് 78കാരിയായ വയോധികയുടെ കഴുത്തിൽ കിടന്ന ഒന്നര പവൻ്റെ സ്വർണമാല കവർന്നത്. സ്കൂട്ടറിൽ എത്തിയ പ്രതി വയോധികയോട് വഴി ചോദിക്കാനെന്ന വ്യാജേന എത്തിയാണ് മാല മോഷ്ടിച്ചത്. ഓച്ചിറ ഇടയനമ്പലം ജിമ്മിൽ ട്രെയിനറാണ് അർജുൻ. 

vachakam
vachakam
vachakam

സമീപത്ത് ആളുകൾ ഇല്ലെന്ന് മനസിലാക്കി മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.

വയോധിക വീട്ടുകാർക്കൊപ്പം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം വ്യാപകമാക്കി. സമീപത്തുള്ള നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam