സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

SEPTEMBER 17, 2026, 3:47 AM

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷതാപനില ഉയരുന്നു. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയർന്നത്. കൊല്ലം പുനലൂരിൽ അന്തരീക്ഷ താപനില 37 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരം സിറ്റിയിൽ 35.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

പാലക്കാട് 35.2ഡിഗ്രി സെൽഷ്യസ്, കോഴിക്കോട് സിറ്റി 35.1 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയുമാണ് അന്തരീക്ഷ താപനില. 

അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

vachakam
vachakam
vachakam

ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. മുന്നറിയിപ്പുള്ള ജില്ലകളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 4050 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.  

എന്നാൽ സംസ്ഥാനത്ത് ഇതുവരെ 28ശതമാനം മഴയുടെ കുറവാണ് ഉണ്ടായത്. വയനാടും ഇടുക്കിയുമാണ് ഏറ്റവും മഴക്കുറവ്. വയനാട് ജില്ലയിൽ സാധാരണയേക്കാൾ 54ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ഇടുക്കിയിൽ 47 ശതമാനവും മഴക്കുറവ് ഉണ്ടായി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam