തൊടുപുഴ: തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ് രാസലഹരി ഉപയോഗിക്കുന്നതിനിടെ അറസ്റ്റിൽ. ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സനീഷിനെ പിടികൂടിയത്.
ഇയാൾ ലഹരി ഉപയോഗിക്കുന്നതിനിടയാണ് പ്രത്യേക സംഘം പിടികൂടിയത്. നിലവിൽ കോൺഗ്രസ് അംഗമാണ് സനീഷ് ജോർജ്. നേരത്തെ സ്വതന്ത്രനായിട്ടാണ് മത്സരിച്ചത്.
ഇടത് പക്ഷത്തിന് പിന്തുണ കൊടുത്ത് കഴിഞ്ഞ ഭരണ സമിതിയിൽ ചെയർമാനായി. കൈക്കൂലി കേസിൽ പെട്ടപ്പോൾ രാജിവെക്കുകയായിരുന്നു.
ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി സനീഷ് രാസലഹരി ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്.
പൊലീസ് എത്തുമ്പോഴേക്കും ഇയാൾ ലഹരി ഉപയോഗിച്ച് കഴിഞ്ഞിരുന്നു. ലഹരി ഉപയോഗിക്കാനുള്ള സിറിഞ്ച് ഉൾപ്പെടെയുള്ള വസ്തുക്കൾ ഇയാളുടെ പക്കൽ നിന്ന് പൊലീസ് കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
