ന്യൂയോർക്ക്: ഫൊക്കാനയുടെ 2026-2028 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയുടെ പ്രവർത്തന പരിപാടികളുടെ ഔപചാരീകമായ ഉദ്ഘാടനവും, രേഖാ കൈമാറ്റവും സെപ്തംബർ 20 ഞായറാഴ്ച നടക്കും. ന്യൂയോർക്കിൽ റോക്ലാൻഡ് കൗണ്ടിയിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെൻറ്ററിൽ വെച്ച് വൈകിട്ട് 4:30 നാണു ചടങ്ങുകൾ ആരംഭിക്കുക.
ഓഗസ്റ്റ് മാസം കലഹാരി ഇന്റർനാഷണൽ കൺവെൻഷനോട് ചേർന്ന് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചവർ ഓഗസ്റ്റ് മാസം എട്ടാം തീയതി സത്യപ്രതിജ്ഞയെടുത്തു അധികാരമേറ്റിരുന്നു. ഇരുപതു ഞായറാഴ്ച രേഖാ കൈമാറ്റവും ഔപചാരീകമായ ഉദ്ഘാടനവും ആണ് നടക്കുന്നത്. രാഷ്ട്രീയ, സാമൂഹീക, സാംസ്കാരിക, മത നേതാക്കന്മാർ സമ്മേളനത്തിൽ പങ്കെടുക്കും. ഗിന്നസ് റെക്കോർഡ് നേടിയ ചെണ്ട മേളം, മോഹിനിയാട്ടം ഉൾപ്പടെ വിവിധ കലാപരിപാടികളും സമ്മേളനത്തിൽ അരങ്ങേറും.
പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രെഷറർ ആന്റോ വർക്കി,എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളി, വൈസ് പ്രസിഡന്റ് ജോസ്സി ജെ. കാരക്കാട്ടു, അസോസിയേറ്റ് സെക്രട്ടറി സോണി തോമസ് അമ്പൂക്കൻ, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി അജു ഉമ്മൻ, അസോസിയേറ്റ് ട്രെഷറർ അപ്പുക്കുട്ടൻ പിള്ളെ, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ഗ്രേസ് മറിയ ജോസഫ്, വിമൻസ് ഫോറം ചെയർ ഷൈനി രാജു, നാഷണൽ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട അജു എബ്രഹാം, അനിൽകുമാർ ദാമോദരൻപിള്ളെ, ആന്റണി മാത്യു, അദാർഷ് രവീന്ദ്രൻ, ബിജോ വിതയത്തിൽ, ചെറിയാൻ പെരുമാൾ, ജോർജ് നടവയൽ ദേവസ്യ, ജിൻസ് ജോസഫ്, മേരി ഫിലിപ്പ്, റോണി വര്ഗീസ്, ഷൈമി ജേക്കബ്, ശിവ തഷ്ണാത്, സുജ ജോസ്, സുഷ്മ പ്രവീൺ, റെജി വർഗീസ്, ബിജു ജോർജ്, ഷിബു ജോൺ, റീജിയണൽ വൈസ് പ്രസിഡന്റുമാരായ ഫോബി പോൾ ചിറ്റിശ്ശേരി, ഉഷ ജോർജ്, അഭിലാഷ് പുലിക്കത്തോടി, എബ്രഹാം പോത്തൻ, അജിത് ചാണ്ടി, സ്റ്റാൻലി എത്തൂനിക്കൽ, ലോണ ബാബു, രാജീവ് വി കുമാരൻ, ജോൺസൺ കരിക്കൽ, റെജി വി കുര്യൻ, ഗീത ജോർജ്, ലത മേനോൻ, യൂത്ത് പ്രതിനിധികളായ അഷിത അലക്സ്, എബി അലക്സ്, ബിനിൽ ബെന്നി, സാറ പോത്തൻ, റ്റിയ കെ. ബാബു, അനിത ബിജു ജോർജ്, ജൂലി ജോസ്സി കാരക്കാട്ടു, യൂത്ത് കമ്മിറ്റി മെംബേർസ് ആയി നോമിനേറ്റഡ് ചെയ്യപ്പെട്ട ഫെയ്ത് മരിയ എൽദോ, ജോഹാൻ ഷിജോ ജോസഫ് , ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ജോയി വി. ചാക്കപ്പൻ, മനോജ് ജെ. ഇടമന, കെവിൻ ജോസഫ്, നിലവിലുള്ള അംഗങ്ങളായ സജിമോൻ ആന്റണി, ശ്രീകുമാർ ഉണ്ണിത്താൻ, സതീശൻ നായർ, മാമ്മൻ സി. ജേക്കബ്, ബിജു ജോൺ കൊട്ടാരക്കര, തോമസ് തോമസ്, ഓഡിറ്റേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട വര്ഗീസ് ജേക്കബ്, ജോൺ ജോസഫ് എന്നിവരാണ് പുതിയ പ്രവത്തന സമിതിയിലുള്ളത്.
ഫൊക്കാനയുടെ 3 ദിവസം നീണ്ടു നിൽക്കുന്ന കേരള കൺവെൻഷൻ 2027 ജനുവരി 11 മുതൽ 13 വരെ കൊച്ചി ബോൾഗാട്ടി ഗ്രാന്റ് ഹയാത്ത് വെച്ച് നടക്കും. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ തിരിച്ചറിഞ്ഞു അമേരിക്കൻ മലയാളീ സമൂഹത്തിന്റെ പോഷണത്തിനായി പ്രവർത്തിക്കുമെന്നു പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് സെക്രട്ടറി സന്തോഷ് നായർ ട്രഷറർ ആന്റോ വർക്കി എന്നിവർ പറഞ്ഞു.
ഈ മഹനീയമായ ചടങ്ങിൽ പങ്കെടുക്കുവാനായി ഏവരെയും ഫൊക്കാന ചുമതലക്കാർ ഹാർദ്ദവമായി സ്വാഗതം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
