കൊച്ചി: കേരളത്തിലെ അറിയപ്പെടുന്ന കലാ സാംസ്ക്കാരിക സംഘടനയായ ആക്ട് കേരളയുടെ മൂന്നാമത് വാർഷിക ആഘോഷവും സാംസ്കാരിക സമ്മേളനവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ജാതിയുടേയും മതത്തിന്റേയും പേരിൽ രാഷ്ട്രീയം കളിക്കുകയും കലാകാരന്മാരേതന്നെ അതിന്റെ ഭാഗമാക്കാൻ ചിലർ ശ്രമിക്കുന്നത് അപലപനീയം ആണെന്നും വിവേകമതികളായ കലാകാരന്മാരും സാംസ്ക്കാരിക പ്രവർത്തകരും ആ ചതിക്കുഴിയൽ വീഴാതെ നിലകൊള്ളണമെന്നും കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ ആഹ്വാനം ചെയ്തു.
അയ്യനാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ആക്ട് കേരളയുടെ വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്ട് കേരളയിലെ അംഗങ്ങൾക്ക് ഈ സമൂഹത്തോട് ഒരു കടപ്പാടുണ്ടെന്നും. കലയുടെ വിവിധമേഖലകളിൽ പ്രവർത്തിക്കുന്നവർ വൃദ്ധ സദനത്തിലും ആശുപത്രികളിലുമൊക്കെയായി കഴിയുന്നവരെ നേരിൽ കണ്ട് ഈശ്വരൻ കനിഞ്ഞു നൽകിയ കഴിവുകൾ ഉപയോഗിച്ച് അവരെ സന്തോഷിപ്പിക്കാനും അരോടൊപ്പം അല്പസമയം വിനിയോഗിക്കാനും തയ്യാറാകണം എന്ന് വാചകം ന്യൂസ് പത്രാധിപരും ആക്ട് കേരളയുടെ ചെയർമാനുമായ ജോഷി ജോർജ് അധ്യക്ഷപ്രസംഗത്തിലൂടെ ഓർമ്മപ്പെടുത്തി.
സമ്മേളനത്തിൽ പി.എം അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ശിവദാസ് വൈക്കം വാർഷിക റിപ്പോർട്ടും ട്രഷറർ തോമസ് സാജൻ കണക്കും അവതരിപ്പിച്ചു. തൃക്കാക്കര മുൻസിപ്പൽ കൗൺസിലർ എം.എസ്. അനിൽകുമാർ, ചീഫ് കോ-ഓഡിനേറ്റർ ജലീൽ താനത്ത്, വൈസ് ചെയർപേഴ്സൺ കെ.എസ് ഷെർലി, വേണുഗോപാൽ, ഷാജു കുളത്തുവയൽ എന്നിവർ സംസാരിച്ചു.
തുളസി 'കതിർനുള്ളിയെടുത്തു' എന്ന പഴയകാല ഗാനം രചിച്ച സഹദേവൻ പട്ടശ്ശേരിക്കുള്ള മരണാനന്തര ബഹുമതി വേദിയിൽ വച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് സമ്മാനിച്ചു. ഗാനത്തിന്റെ നൃത്താവിഷ്കാരവും അരങ്ങേറി. മോഹിനിയാട്ടം സ്പെഷ്യൽ ഡാൻസർ എസ്. ദിവ്യയെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'ഞങ്ങളുടെ സാന്നിധ്യം ഭയപ്പെടേണ്ടതല്ല സ്വാഗതം ചെയ്യപ്പെടേണ്ടത്': യുഎസിലെ ഇന്ത്യന്‍ വിരുദ്ധര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍
ഹോർമുസ് ഉപരോധം പുനഃപരിശോധിക്കാൻ ട്രംപ് തയ്യാർ: പാക് സൈനിക മേധാവി അസിം മുനീറുമായി
അമേരിക്കയിൽ ആദായനികുതി റീഫണ്ട് തുകയിൽ വൻ വർധനവ്; കഴിഞ്ഞ വർഷത്തേക്കാൾ 11.2 ശതമാനം
അമേരിക്കയിൽ ചരിത്രപരമായ നികുതി തിരിച്ചടവ്: 166 ബില്യൺ ഡോളർ വ്യാപാരികൾക്ക് മടക്കിനൽകാൻ ഡൊണാൾഡ്