മിഷിഗൺ വിനോദ കേന്ദ്രത്തിൽ 2 കുട്ടികൾ ഉൾപ്പെടെ 8 പേർക്ക് വെടിയേറ്റു ; വെടിവെച്ച പ്രതി ആത്മഹത്യ ചെയ്തതായി പോലീസ്

JUNE 16, 2024, 12:41 PM

റോച്ചസ്റ്റർ ഹിൽസ്(മിഷിഗൺ): ശനിയാഴ്ച ഉച്ചതിരിഞ്ഞ് റോച്ചസ്റ്റർ ഹിൽസ് സ്പ്ലാഷ്പാഡിൽ എട്ട് പേരെ വെടിവെച്ചുകൊന്ന പ്രതി ആത്മഹത്യ ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. ബ്രൂക്ക്‌ലാൻഡ്‌സ് സ്പ്ലാഷ്പാഡിൽ വൈകന്നേരം 5:11 നാണു വെടിവെപ്പാരംഭിച്ചതെന്നും സംശയിക്കുന്നയാൾ ഒരു കാറിൽ നിന്ന് ഇറങ്ങി, ആബർണിനും ജോൺ ആർക്കും സമീപം സ്ഥിതിചെയ്യുന്ന സ്പ്ലാഷ്പാഡിൽ വെടിവയ്ക്കാൻ തുടങ്ങി.

വെടിയേറ്റവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് 8 വയസ്സാണ്, കൂടാതെ മറ്റൊരു കുട്ടിക്കുകൂടെ വെടിയേറ്റതായി ഓക്‌ലാൻഡ് കൗണ്ടി ഷെരീഫ് മൈക്കൽ ബൗച്ചാർഡ് അറിയിച്ചു. ആക്രമണത്തിനിരയായവരെ കുറഞ്ഞത് നാല് ഏരിയാ ആശുപത്രികളെങ്കിലും ചികിത്സിക്കുന്നുണ്ട്.

ഡെക്വിൻഡ്രെ എസ്റ്റേറ്റ്‌സ് മൊബൈൽ ഹോം പാർക്കിന് സമീപമുള്ള ഒരു വസതിയിൽ വെടിവച്ചയാൾ ആത്മഹത്യ ചെയ്യുന്നത് വരെ  അഞ്ച് മണിക്കൂറോളം ബാരിക്കേഡുകൾ സൃഷ്ടിച്ചു ഷെരീഫ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേർന്നതിനെത്തുടർന്നു പ്രതി സ്വയം വെടിവെച്ചു ആത്മഹത്യചെയ്യുകയായിരുന്നു.

vachakam
vachakam
vachakam

ഒരു 9 എംഎം പിസ്റ്റളും മൂന്ന് ഒഴിഞ്ഞ മാഗസിനുകളും അന്വേഷകർ കണ്ടെടുത്തു. ഡിറ്റക്ടീവുകളും  അഭിഭാഷകരും ഓരോ ആശുപത്രികളിലുമുണ്ട്, ബൗച്ചാർഡ് പറഞ്ഞു. മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ ഷൂട്ടിംഗിനെക്കുറിച്ചുള്ള ഒരു സന്ദേശം തൽ, മുമ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

റോച്ചസ്റ്റർ ഹിൽസിൽ നടന്ന വെടിവയ്പിനെ കുറിച്ച് അറിഞ്ഞപ്പോൾ ഹൃദയം തകർന്നെന്നും അവർ പറഞ്ഞു.  ഞങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്, കൂടാതെ പ്രാദേശിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്യുന്നു.'

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam