ഭാഗ്യ ചിഹ്നത്തിൽ തന്നെ ആദ്യ ദിനം പാർലമെന്റിലേക്കെത്തി ഫ്രാൻസിസ് ജോർജ്

JUNE 24, 2024, 10:33 AM

ദില്ലി: ലോക്സഭയിലേക്ക് മത്സരിച്ച ഭാ​ഗ്യചിഹ്നത്തിൽ തന്നെ  ആദ്യ ദിനം പാർലമെന്റിലേക്കെത്തി നിയുക്ത കോട്ടയം എംപി ഫ്രാൻസിസ് ജോർജ്.

ലോക്സഭയിൽ സംസാരിക്കാൻ കിട്ടുന്ന ആദ്യ അവസരത്തിൽ തന്നെ റബർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

വന്യജീവി വിഷയത്തിൽ സ്വകാര്യ ബിൽ പാർലമെന്‍റില്‍ അവതരിപ്പിക്കും. ജനങ്ങളെ വന്യജീവികളുടെ ദാക്ഷിണ്യത്തിന് വിട്ടുകൊടുക്കാൻ കഴിയില്ല. വന്യജീവികൾ ആക്രമിച്ചാൽ കയ്യും കെട്ടിയിരിക്കണമെന്ന ഏർപ്പാട് ഇന്ത്യയിൽ മാത്രമാണ്. 

vachakam
vachakam
vachakam

കൊടിക്കുന്നിൽ സുരേഷിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കേരളത്തിലെ എംപിമാർ  ആഗ്രഹിച്ചിരുന്നത്. വാജ്പേയ് സർക്കാരിന്‍റെ കാലത്ത് സിപിഐ അംഗം ഇന്ദ്രജിത്ത് ഗുപ്തയെ പ്രോ ടേം സ്പീക്കർ ആക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭയിലും യുഡിഎഫ് ആവർത്തിക്കുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. 


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam